Current Date

Search
Close this search box.
Search
Close this search box.

സമസ്ത ഓണ്‍ലൈന്‍ മദ്റസ: ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പരിപാടികള്‍

ചേളാരി: സമസ്ത ഓണ്‍ലൈന്‍ ചാനല്‍ മുഖേന ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് സ്വാതന്ത്ര്യദിന പ്രത്യേക പരിപാടി നടക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ‘സ്വാതന്ത്ര്യദിന ചിന്തകള്‍’ അവതരിപ്പിക്കും. സമസ്ത മൊബൈല്‍ ആപ്പിലും യൂട്യൂബിലും ഫെയ്സ്ബുക്കിലും ദര്‍ശന ടി.വിയിലും പരിപാടി സംപ്രേഷണം ചെയ്യും.

സ്വാതന്ത്ര്യദിനം പ്രമാണിച്ച് ആഗസ്റ്റ് 15 നും ഓണ്‍ലൈന്‍ പാദവാര്‍ഷിക പരീക്ഷയുടെ ട്രയല്‍ നടക്കുന്നത് കാരണം 16 നും സമസ്ത ഓണ്‍ലൈന്‍ മദ്റസ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

Related Articles