Current Date

Search
Close this search box.
Search
Close this search box.

സമസ്ത ഓണ്‍ലൈന്‍ മദ്റസ: ബലിപെരുന്നാളില്‍ പ്രത്യേക പരിപാടികള്‍

ചേളാരി: ജൂലായ് 28 മുതല്‍ ആഗസ്റ്റ് 4 വരെ മദ്റസകള്‍ക്ക് ബലിപെരുന്നാള്‍ അവധി ആയതിനാല്‍ പ്രസ്തുത ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മദ്റസ പഠനം ഉണ്ടായിരിക്കുന്നതല്ല. പകരം ജൂലായ് 30, 31, ആഗസ്റ്റ് 3, 4 തിയ്യതികളില്‍ മദ്റസ പഠനവുമായി ബന്ധപ്പെട്ട പ്രത്യേകം പരിപാടികള്‍ സംപ്രേഷണം ചെയ്യും.

അറഫ ദിനത്തില്‍ കര്‍മ്മശാസ്ത്രം, ചരിത്രം എന്നീ പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട് ഹജ്ജ് പ്രാക്ടികല്‍ പഠനവും പെരുന്നാള്‍ ദിനത്തില്‍ പ്രത്യേക ബക്രീദ് ദിന പരിപാടികളും ആഗസ്റ്റ് 3 ന് രക്ഷിതാക്കള്‍ക്കുവേണ്ടിയുള്ള ബോധവല്‍ക്കരണ ക്ലാസുകളും 4 ന് ഓണ്‍ലൈന്‍ മദ്റസ പഠനാനുഭവങ്ങളും അവലോകനവും തുടങ്ങിയ പരിപാടികളാണ് ഉണ്ടാവുക. മേല്‍ ദിവസങ്ങളില്‍ രാവിലെ 9 മണിക്ക് സംപ്രേഷണം ചെയ്യും. സമസ്ത ഓണ്‍ലൈന്‍ ചാനല്‍ മുഖേന യൂട്യൂബിലും ആപ്പിലും ദര്‍ശന ടി.വിയിലും പരിപാടികള്‍ ലഭ്യമാവും. പെരുന്നാള്‍ അവധി കഴിഞ്ഞ് ആഗസ്റ്റ് 5 മുതല്‍ പതിവുപോലെ ഓണ്‍ലൈന്‍ മദ്റസ പഠനം തുടരും.

Related Articles