Current Date

Search
Close this search box.
Search
Close this search box.

ഹക്കീം ഫൈസി ആദൃശ്ശേരിയെ സംഘടനയില്‍ നിന്ന് പുറത്താക്കി സമസ്ത

കോഴിക്കോട്: സി.ഐ.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ഹകീം ഫൈസി ആദൃശേരിയെ സമസ്തയില്‍ നിന്നും പുറത്താക്കി. ബുധനാഴ്ച സമസ്ത കേന്ദ്ര മുശാവറയാണ് ഇക്കാര്യം അറിയിച്ചത്. സുന്നി ആശയങ്ങള്‍ക്ക് വിരുദ്ധമായ ആശയപ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്തയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും ഹകീം ഫൈസിയെ പുറത്താക്കിയതെന്നും സമസ്ത പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

‘പരിശുദ്ധ അഹ്ലുസുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കും സമസ്തയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായി പ്രചാരണം നടത്തുകയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതായി സമസ്ത മുശാവറക്ക് ലഭിച്ച രേഖാമൂലമുള്ള പരാതികളില്‍ നിന്നും ഇതുസംബന്ധമായി നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരിയെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ എല്ലാ ഘടകങ്ങളില്‍ നിന്നും നീക്കം ചെയ്യാനും മുശാവറ യോഗം തീരുമാനിച്ചു’- സമസത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സമസ്തക്ക് കീഴിലുള്ള ഇസ്ലാമിക് കോളേജുകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയായ സി.ഐ.സിയുടെ മുഖ്യ നേതൃത്വത്തിലുള്ളയാളായിരുന്നു ആദൃശ്ശേരി. സി.ഐ.സിയും സമസ്ത നേതൃത്വവും തമ്മില്‍ നേരത്തെ തന്നെ വിവിധ വിഷയങ്ങളില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ മാസം കോഴിക്കോട് വെച്ച് നടന്ന വാഫി, വഫിയ്യ സംസ്ഥാന കലോത്സവ ബിരുദദാന ചടങ്ങില്‍ സമസ്ത നേതാക്കള്‍ പങ്കെടുക്കരുതെന്ന് സമസ്ത നേതൃത്വം പരസ്യ പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ സമസ്തയുടെ വിവിധ പോഷകഘടകളുടെ ഭാരവാഹിത്വമുള്ള പാണക്കാട് തങ്ങള്‍ കുടുംബത്തിലെ മുഴുവന്‍ തങ്ങള്‍മാരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Related Articles