Current Date

Search
Close this search box.
Search
Close this search box.

സമസ്ത-സി.ഐ.സി വിവാദം; സംരഭങ്ങളെ തകര്‍ക്കാനെളുപ്പമാണെന്ന് തിരിച്ചറിയണം: അഷ്‌റഫ് കടക്കല്‍

കോഴിക്കോട്: ഏറെക്കാലമായി നിലനില്‍ക്കുന്ന സമസ്ത കേന്ദ്ര മുശാവറയും വാഫി,ഹുദവി സ്ഥാപനങ്ങളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയായ കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസും (സി.ഐ.സി) തമ്മിലുള്ള ഭിന്നതക്ക് പരിഹാരമായില്ല. ഏറ്റവും ഒടുവിലായി കോഴിക്കോട് വെച്ച് നടക്കുന്ന വാഫി-വഫിയ്യ കലോത്സവ-സനദ് ദാന പരിപാടിയില്‍ നിന്ന് സമസ്ത നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നാണ് സമസ്ത മുശാവറ കത്ത് നല്‍കിയത്. അതേസമയം, ഇരു വിഭാഗത്തിനും ഇടയില്‍ നിലനില്‍ക്കുന്ന ഭിന്നതയില്‍ എതിര്‍പ്പറിയിച്ചും വിമര്‍ശിച്ചും സമസ്ത അണികള്‍ തന്നെ സോഷ്യല്‍ മീഡിയകളിലൂടെ അടക്കം രംഗത്തു വന്നിട്ടുണ്ട്.

വിവാദത്തിന് പിന്നില്‍ സമസ്തയിലെ ഏതാനും പേരാണെന്നും ഇവര്‍ നേതൃത്വത്തിലെ ഒരു വിഭാഗത്തെ സ്വാധീനിച്ച് വിവാദമുണ്ടാക്കുകയാണെന്നുമാണ് പ്രധാന ആക്ഷേപം. അനാവശ്യ വിവാദങ്ങളുണ്ടാക്കിയും ആരോപണങ്ങളുന്നയിച്ചും ഏതൊരു സംരഭത്തെയും തകര്‍ക്കാനെളുപ്പമാണെന്ന് തിരിച്ചറിയണമെന്നും ചിന്തകനും എഴുത്തുകാരനുമായ അഷ്‌റഫ് കടക്കല്‍ പറഞ്ഞു. മലബാറില്‍ സമന്വയ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച പരീക്ഷണങ്ങളാണ് ഹുദവി, വാഫി സംരഭങ്ങളെന്നും ഇവ വിജയിപ്പിച്ചെടുക്കുകയെന്നത് ഏറെ ദുഷ്‌കരവും വെല്ലുവിളി നിഞ്ഞതുമാണെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.

സെപ്റ്റംബര്‍ 22ന് പാണക്കാട്ട് വെച്ച് നടന്ന യോഗത്തില്‍ സമസ്ത മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതായി സി.ഐ,സി സമസ്തക്ക് കത്ത് നല്‍കിയിരുന്നു. ഒക്ടോബര്‍ 13നാണ് സി.ഐ.സി കത്ത് നല്‍കിയത്. സമസ്ത ഉന്നയിച്ച മൂന്ന് വിഷയങ്ങളും പെരുമാറ്റചട്ടവും അംഗീകരിക്കുമെന്നും കത്തില്‍ അറിയിച്ചു. എന്നാല്‍ ഇതേ ദിവസം തന്നെയാണ് സമസ്ത നേതാക്കളോട് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടതും. ഇതിന് പിന്നില്‍ നേതൃത്വത്തിലെ ഒരു വിഭാഗമാണെന്നാണ് പ്രധാന ആക്ഷേപം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മലബാറില്‍ സമന്വയ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച രണ്ട് പരീക്ഷണങ്ങളായിരുന്നു ഹുദവി, വാഫി സംരഭങ്ങള്‍. കരിക്കുലത്തിന്റെ സമീപന – രീതിശാസ്ത്രങ്ങള്‍ വ്യത്യസ്തമെങ്കിലും രണ്ട് ധാരകളും വലിയ മുന്നേറ്റമാണ് നടത്തിയത്.

ആസ്ഥാപനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ രാജ്യത്തെ മികച്ച ഇന്‍സ്റ്റിറ്റൂഷനുകളില്‍ പ്രവേശനം നേടി അവിടെ നിന്നും ലോകോത്തര സര്‍വ്വകലാശാലകളിലെത്തുന്നതെല്ലാം കൗതുകത്തോടെ, അതിലേറെ വിസ്മയത്തോടെയാണ് നോക്കിക്കണ്ടത്. പക്ഷേ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അങ്ങേയറ്റം നിരാശാജനകമാണ്. അനാവശ്യ വിവാദങ്ങളുണ്ടാക്കിയും ആരോപണങ്ങളുന്നയിച്ചും ഏതൊരു സംരഭത്തെയും തകര്‍ക്കാനെളുപ്പമാണ് പക്ഷേ അത്‌പോലൊന്ന് വിജയിപ്പിച്ചെടുക്കുകയെന്നത് ഏറെ ദുഷ്‌കരവും ചലഞ്ചിങ്ങുമാണ് എന്നത് ഓര്‍ത്താല്‍ കൊള്ളാം.

കൂടുതല് വായനക്ക് വാട്‌സാപ് ഗ്രൂപ്പില് അംഗമാകൂ … ????: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW

വഫിയ്യ കോഴ്‌സിലെ പെണ്‍കുട്ടികളുടെ വിവാഹം; സമസ്തയും സി.ഐ.സിയും തമ്മിലുള്ള ഭിന്നതക്ക് പരിഹാരം

Related Articles