Current Date

Search
Close this search box.
Search
Close this search box.

ഇറാന്റെ മിസൈല്‍ പരിശീലനത്തിനിടെ 19 നാവികര്‍ കൊല്ലപ്പെട്ടു

തെഹ്‌റാന്‍: ഇറാന്‍ സൈന്യത്തിന്റെ മിസൈല്‍ അബദ്ധത്തില്‍ പതിച്ച് 19 നാവികര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സൈന്യം പരിശീലനം നടത്തുന്നതിനിടെ അബദ്ധം സംഭവിച്ച് സ്വന്തം കപ്പല്‍പ്പടയിലേക്ക് തന്നെ പതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫ് ഒമാന്‍ കടലിടുക്കിലായിരുന്നു അപകടം.

ജാസ്‌ക് തുറമുഖത്തുനിന്നും 1270 കിലോമീറ്റര്‍ അകലെയാണ് അപകടം. തിങ്കളാഴ്ച സൈനിക വെബ്‌സൈറ്റിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു പരിശീലനം നടത്തിയത്. ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ വലിയ അബദ്ധമാണിത്. കൊണാര്‍ക് എന്ന യുദ്ധക്കപ്പലിനു നേരെയാണ് മിസൈല്‍ പതിച്ചത്. പരിശീലനത്തിനായി കൊണാര്‍ക് കപ്പലിന്റെ കൂടെ മറ്റു നാല് ക്രൂയിസ് മിസൈലുകളും ഉണ്ടായിരുന്നു.

Related Articles