Current Date

Search
Close this search box.
Search
Close this search box.

മുതിര്‍ന്ന ഫലസ്തീന്‍ നേതാവ് സാഇബ് അരീഖാത്ത് അന്തരിച്ചു

ഗസ്സ സിറ്റി: പ്രമുഖ ഫലസ്തീന്‍ വക്താവും മുതിര്‍ന്ന നേതാവുമായ സാഇബ് അരീഖാത്ത് അന്തരിച്ചു. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ന്റെ (പി.എല്‍.ഒ) സെക്രട്ടറി ജനറല്‍ ആയിരുന്നു. 65 വസ്സായിരുന്നു. രണ്ടാഴ്ചയിലേറെയായി കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. 2017ല്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് അന്താരാഷ്ട്ര രംഗത്ത് ഫലസ്തീന്റെ വക്താവായി പ്രതിനിധീകരിച്ച വ്യക്തിത്വമായിരുന്നു സാഇബിന്റേത്. ഇസ്രായേലും ഫലസ്തീനും തമ്മില്‍ നടക്കാറുള്ള മുഴുവന്‍ സമാധാന ചര്‍ച്ചകളിലും സമീപകാലം വരെ അദ്ദേഹം പങ്കാളിയായിരുന്നു.

1991ലെ മാഡ്രിഡ് സമ്മേളനത്തില്‍ ഫലസ്തീന്‍ ദേശീയതയുടെ പ്രതീകമായ കറുപ്പും വെളുപ്പും നിറത്തിലുള്ള കഫിയ്യ ധരിച്ച് അദ്ദേഹം പങ്കെടുത്തത് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഗസ്സ-ഇസ്രായേല്‍ സംഘര്‍ഷം ഒരു ചര്‍ച്ചയിലൂടെ ദ്വിരാഷ്ട്ര പരിഹാരത്തിനായി അദ്ദേഹം അശ്രാന്തമായി വാദിച്ചിരുന്നു. ഈ വിഷയത്തിലുള്ള പശ്ചിമേഷ്യന്‍ മാധ്യമ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യം കൂടിയായിരുന്നു അദ്ദേഹം.

ചര്‍ച്ചകളില്‍ ഫലസ്തീന്‍ നേതൃത്വത്തെ പ്രതിരോധിക്കുകയും കരാറിലെത്തുന്നതില്‍ പരാജയപ്പെടുന്ന ഇസ്രായേല്‍ നേതൃത്വത്തെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു അദ്ദേഹം. ചൊവ്വാഴ്ച ഫലസതീന്‍ സംഘടനയായ ഫതഹ് പാര്‍ട്ടിയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. ജറൂസലേമിലെ ഹദസ്സ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമാക്കിയിട്ടില്ല.

Related Articles