Current Date

Search
Close this search box.
Search
Close this search box.

ഗണേശോത്സവം; സാദിഖലി തങ്ങള്‍ പങ്കെടുക്കില്ല, നടക്കുന്നത് വ്യാജ പ്രചാരണം: മുസ്ലിം ലീഗ്

കൊച്ചി: എറണാകുളത്ത് നടക്കുന്ന ഗണേശോത്സവത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രസ്താവനയില്‍ പറഞ്ഞു.

എറണാകുളം ഗണേശോല്‍സവത്തിലേക്ക് സാദിഖലി ശിഹാബ് തങ്ങളെ ആരെങ്കിലും ക്ഷണിക്കുകയോ അദ്ദേഹം പങ്കെടുക്കാമെന്ന് സമ്മതിക്കുകയോ ചെയ്തിട്ടില്ല. ഇത്തരത്തിലുള്ള ഒരു പരിപാടിയെ കുറിച്ച് അദ്ദേഹത്തിന് യാതൊരു അറിവുമില്ല. തെറ്റിദ്ധരിക്കപ്പെടുന്ന വിധത്തില്‍ വ്യാജ പ്രചാരവേലകള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പി.എം.എ സലാം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

എറണാകുളം ഗണേശോത്സവം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 30 മുതല്‍ സെപ്തംബര്‍ 3 വരെയാണ് എറണാകുളം രാജേന്ദ്ര മൈതാനത്ത് ഗണേശോത്സവം സംഘടിപ്പിക്കുന്നത്. സംഘ്പരിവാര്‍ അനുകൂല സംഘടനയാണ് എല്ലാ വര്‍ഷവും ഇത്തരത്തില്‍ പരിപാടി സംഘടിപ്പിക്കാറുള്ളത്.

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ …
????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles