Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ ആണവകരാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുകയാണെന്ന് യു.എസ്

വാഷിങ്ടണ്‍: ഇറാന്റെ നേതൃത്വത്തിലുള്ള ആണവകരാറുമായി മുന്നോട്ടുപോകുന്നതിനെ സംബന്ധിച്ച് സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തുകയാണെന്ന് യു.എസ് അറിയിച്ചു.

ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ സഖ്യകക്ഷികളുമായാണ് യു.എസ് ചര്‍ച്ചയിലേര്‍പ്പെടുന്നത്. ആണവ കരാറിലേക്ക് ഇറാനെ തിരികെ കൊണ്ടുവരികയാണ് ഉദ്ദേശമെന്ന് ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. എന്നാല്‍
‘അര്‍ഥവത്തായ രീതിയില്‍’ ആണവ കരാര്‍ ചര്‍ച്ചകളിലേക്ക് വീണ്ടും ചേരാന്‍ ഇറാന്‍ തയ്യാറാണോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലിങ്കന്‍ അഭിപ്രായപ്രകടനം നടത്തിയത്.
ഇറാന്‍ ആണവ ഉത്പാദനത്തിന്റെ അപകടകരമായ വര്‍ദ്ധനവ് ഒഴിവാക്കുന്നതിന്’ 2015ലെ ആണവ കരാര്‍ പാലിക്കാന്‍ ഇറാന്‍ തയാറാകണമെന്ന് കഴിഞ്ഞയാഴ്ച യു.എസ്, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവര്‍ ഇറാനോട് ആവശ്യപ്പെട്ടിരുന്നു.
ഇറാനെതിരായ ആഗോള ഉപരോധങ്ങള്‍ നീക്കുന്നതിന് പകരമായി ആണവായുധങ്ങള്‍ വികസിപ്പിക്കുന്ന ആണവ പ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറക്കാമെന്ന് നേരത്തെ ഇറാന്‍ അറിയിച്ചിരുന്നു.

Related Articles