Current Date

Search
Close this search box.
Search
Close this search box.

യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ ചര്‍ച്ചക്കായി പുടിന്‍ ഇറാനിലേക്ക്

തെഹ്‌റാന്‍: റഷ്യ-യുക്രൈന്‍ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ ഇറാന്‍ സന്ദര്‍ശനത്തിനൊരുങ്ങി റഷ്യന്‍ പ്രസിഡന്റ് വ്‌ള്ദാമിര്‍ പുടിന്‍. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുമായി കൂടിക്കാഴ്ച നടത്താന്‍ പുടിന്‍ ചൊവ്വാഴ്ച ഇറാനിലെത്തുമെന്നാണ് വിവരം. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ചര്‍ച്ചയ്ക്കായി ഇറാനിലെത്തുന്നുണ്ട്. മൂവരും ഒരുമിച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്.

യുക്രൈനിലെ യുദ്ധം മുതല്‍ ലോകശക്തികളുമായുള്ള ഇറാന്റെ 2015ലെ ആണവ കരാര്‍ വരെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഉഭയകക്ഷി യോഗങ്ങള്‍ നടക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. സിറിയയിലെ ഭിന്നതകള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിച്ച ത്രിരാഷ്ട്ര സഖ്യമായ ‘അസ്താന’ മാതൃകയിലാകും ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്. യുക്രെയ്‌നില്‍ യുദ്ധം രൂക്ഷമായതിനാല്‍ യോഗത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

സിറിയയില്‍ 11 വര്‍ഷത്തിലേറെയായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ‘അസ്താന സമാധാന പ്രക്രിയ’ എന്ന പേരില്‍ റഷ്യയും തുര്‍ക്കിയും ഇറാനും ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തുന്നത്. സമീപ വര്‍ഷങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.

Related Articles