Current Date

Search
Close this search box.
Search
Close this search box.

യുക്രൈന്‍ യുദ്ധം: സിറിയന്‍ കൂലിപ്പടയാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി റഷ്യ

മോസ്‌കോ: ഉക്രൈനെതിരായ യുദ്ധത്തിന് സഖ്യകക്ഷിയായ സിറിയയില്‍ നിന്നും കൂലിപ്പടയാളികളെ റഷ്യ റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുക്രെയ്നിലെ അധിനിവേശത്തില്‍ തങ്ങളുടെ സേനയെ പിന്തുണയ്ക്കുന്നതിനായി സിറിയയില്‍ നിന്ന് ‘കൂലിപ്പടയാളികളെ’ റിക്രൂട്ട് ചെയ്യാന്‍ റഷ്യ തയ്യാറെടുക്കുകയാണെന്ന് സിറിയന്‍ പ്രതിപക്ഷ വൃത്തങ്ങളെ ഉദ്ധരിച്ച് അറബി 21 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

യുക്രെയ്‌നില്‍ യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട് റഷ്യ അതിന്റെ പ്രതിനിധികള്‍ വഴി വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയതായി സിറിയന്‍ മാധ്യമപ്രവര്‍ത്തകന്‍ അഹ്‌മദ് ഉബൈദ് പറഞ്ഞു. വാര്‍ത്തയോടുള്ള സിറിയയുടെ പ്രതികരണങ്ങള്‍ അളക്കുക എന്നതാണ് ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നതിന്റെ പ്രധാന ലക്ഷ്യമെന്നും റഷ്യ സിറിയക്കാരെ റിക്രൂട്ട് ചെയ്യാന്‍ സാധ്യതയുള്ള മേഖലകളെക്കുറിച്ച് സുരക്ഷാ പഠനം ആരംഭിച്ചിട്ടുണ്ടെന്നും ഉബൈദ് പറയുന്നു.

സമാനമായ രീതിയില്‍ ലിബിയയില്‍ യുദ്ധം ചെയ്യാന്‍ സിറിയക്കാരെ റിക്രൂട്ട് ചെയ്യാന്‍ മുമ്പ് പ്രവര്‍ത്തിച്ച റഷ്യന്‍ പ്രതിനിധികള്‍ തന്നെയാണ് ഇപ്പോഴും രംഗത്തിറങ്ങിയിരിക്കുന്നത്. ലിബിയയിലെ സൈനികര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന് തുല്യമായ പ്രതിമാസ ശമ്പളത്തെക്കുറിച്ചാണ് അവര്‍ സംസാരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍, നൂറുകണക്കിന് സിറിയന്‍ പോരാളികള്‍ റഷ്യന്‍ ‘വാഗ്‌നര്‍ ഗ്രൂപ്പ്’ മിലിഷ്യയില്‍ ചേര്‍ന്നിട്ടുണ്ടെന്നും അതിനാല്‍ ഈ വാര്‍ത്ത സത്യമാകാന്‍ സാധ്യതയുണ്ടെന്നും മറ്റൊരു സിറിയന്‍ മാധ്യമ പ്രവര്‍ത്തകനായ അബ്ദുള്‍ അസീസ് അല്‍ ഖത്തീബ് അറബി 21-നോട് പറഞ്ഞു.

Related Articles