Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്ക് കൈയേറാനുള്ള ഇസ്രായേല്‍ പദ്ധതിയെ എതിര്‍ത്ത് റഷ്യ

വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിനെ തങ്ങളുടെ അധീനതയിലേക്ക് കൂട്ടിയോജിപ്പിക്കാനുള്ള ഇസ്രായേല്‍ പദ്ധതിയെ എതിര്‍ത്ത് റഷ്യ രംഗത്ത്. ഇത് ദ്വിരാഷ്ട്ര പരിഹാരത്തെ ദുര്‍ബലപ്പെടുത്തുമെന്നും പ്രത്യേകിച്ചും സ്വതന്ത്ര രാഷ്ട്രമെന്ന ഫലസ്തീന്റെ ആവശ്യത്തിന് തടസ്സമാണെന്നും റഷ്യ അറിയിച്ചു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സകറോവയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ ഇക്കാര്യമറിയിച്ചത്. ഫലസ്തീന്റെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ദ്വിരാഷ്ട്ര പരിഹാരത്തെ റഷ്യ പിന്തുണക്കുന്നുവെന്നും

എന്നാല്‍ ഇസ്രായേലിന്റെ കൂട്ടിച്ചേര്‍ക്കല്‍ പദ്ധതികള്‍ നടപ്പാക്കുന്നത് സ്വതന്ത്രവും സംയോജിതവുമായ പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള സാധ്യതകളെ ദുര്‍ബലപ്പെടുത്തുമെന്നും റഷ്യ അറിയിച്ചു. വെസ്റ്റ് ബാങ്ക് കുടിയേറ്റ നടപടികളുമായി മുന്നോട്ടുപോകുകയാണ് ഇസ്രായേല്‍ പ്രതിരോധ സേനയും ദേശീയ ഓഫീസും.

Related Articles