Current Date

Search
Close this search box.
Search
Close this search box.

സിറിയ: സൈനിക നടപടി പരിഹാരമല്ലെന്ന് റഷ്യക്ക് ഇപ്പോള്‍ ബോധ്യമായെന്ന് യു.എസ്

വാഷിങ്ടണ്‍: സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ സൈനിക നടപടി ഒരു പരിഹാരമല്ലെന്ന് റഷ്യക്ക് ഇപ്പോള്‍ ബോധ്യമായെന്ന് യു.എസ്. സൈനിക നടപടിയിലൂടെ പരിഹാരം സാധ്യമല്ലെന്നും ഇത് അന്തിമ ഘട്ടത്തില്‍ വലിയ തോതിലുള്ള യുദ്ധത്തിലേക്ക് നയിക്കുമെന്ന് റഷ്യയുടെ പ്രതിനിധികള്‍ക്ക് മനസ്സിലായെന്നും യു.എസിലെ പേര്് വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. യു.എസുമായുള്ള ബന്ധം വഷളാവാതിരിക്കാനാണ് പേര് വെളിപ്പെടുത്താതിരിക്കുന്നതെന്നും അഷ്‌റഖ് അല്‍ ഔസാത് എന്ന അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

സിറിയന്‍ ആഭ്യന്തര യുദ്ധത്തിന് പരിഹാരമായി ഐക്യാരാഷ്ട്ര സഭയുടെ സുരക്ഷ കൗണ്‍സിലിലെ 2254 എന്ന പ്രമേയം എങ്ങനെ തിരികെകൊണ്ടുവരാനാകുമെന്ന പരിശ്രമത്തിലാണ് റഷ്യ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധി സിറിയന്‍ ഭരണകൂടത്തെയും അയല്‍ രാജ്യമായ ലെബനാനെയും ബാധിച്ചതായും യു.എസ് വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Articles