Current Date

Search
Close this search box.
Search
Close this search box.

ബഗ്ദാദിലെ യു.എസ് എംബസി ലക്ഷ്യംവെച്ച് റോക്കറ്റാക്രമണം

ബഗ്ദാദ്: കനത്ത സുരക്ഷാ മേഖലയായ ഹരിതമേഖലയിലെ യു.എസ് എംബസി ലക്ഷ്യംവെച്ച് റോക്കറ്റാക്രമണം നടന്നതായി ഇറാഖ് സൈന്യം വ്യക്തമാക്കി. ഉന്നത ഇറാനിയന്‍ ജനറലിനെ യു.എസ് സൈന്യം കൊലപ്പെടുത്തിയതിന്റെ ഒന്നാം വാര്‍ഷികം അടത്തുവരുന്നതിനിടിയിലാണ് മേഖലയില്‍ അസ്വസ്ഥതകള്‍ പടരുന്നത്.

നിയമവിരുദ്ധ സംഘം ഹരിതമേഖലയെ ലക്ഷ്യംവെച്ച് എട്ട് റോക്കറ്റ് ആക്രമണം നടത്തിയതായി ഇറാഖ് സൈന്യം ഞായറാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കുകയായിരുന്നു. ചെക്ക്‌പോയിന്റില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഇറാഖ് സുരക്ഷാ സേനയിലെ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും, കാറുകള്‍, റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍ എന്നിവക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

വരുന്ന മിസൈലുകള്‍ നശിപ്പിക്കുന്നതിന് സി-റാം (C-RAM) പ്രതിരോധ സംവിധാനം യു.എസ് എംബസി ഉപയോഗക്ഷമമാക്കിയതായി എംബസി വ്യക്തമാക്കി. ആക്രമണത്തില്‍ എംബസിയുടെ കോമ്പൗണ്ടിന് ചെരിയ രീതിയില്‍ നാശനഷ്ടമുണ്ടായി.

Related Articles