Current Date

Search
Close this search box.
Search
Close this search box.

വടക്കന്‍ ഇറാഖില്‍ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: വടക്കന്‍ ഇറാഖില്‍ നടന്ന വ്യോമാക്രമണത്തില്‍ ഒരു കോണ്‍ട്രാക്ടര്‍ കൊല്ലപ്പെട്ടു. യു.എസ് സര്‍വീസ് അംഗമടക്കം നിരവധി പേര്‍ക്ക് പരുക്കുണ്ട്. ഇറാഖിലെ യു.എസ് ആസ്ഥാനങ്ങളെ ലക്ഷ്യമിട്ട് കഴിഞ്ഞ ഒരു വര്‍ഷത്തിനകം നിരവധി ആക്രമണങ്ങളാണ് അരങ്ങേറിയതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇര്‍ബില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ സൈനിക ബേസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കൊല്ലപ്പെട്ടയാള്‍ അമേരിക്കക്കാരനല്ലെന്ന് യു.എസ് വൃത്തങ്ങള്‍ പറഞ്ഞു. മറ്റു അഞ്ച് കോണ്‍ട്രാക്ടര്‍മാര്‍ക്കും പരുക്കേറ്റതായും യു.എസ് അറിയിച്ചു.

അതേസമയം സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, ആക്രമണത്തിന്റെ പിന്നില്‍ ഇറാനുമായി ബന്ധപ്പെട്ട സംഘമാണെന്ന് ഇറാഖ് അധികൃതര്‍ പറഞ്ഞു. അവര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Related Articles