Current Date

Search
Close this search box.
Search
Close this search box.

കെനിയൻ സുരക്ഷാ ​ഗാർഡിന്റെ അറസ്റ്റ്; ഖത്തറിനോട് ആശങ്കയറിയിച്ച് സംഘടനകൾ

ദോഹ: കെനിയൻ സുരക്ഷാ ​ഗാർഡിന്റെ അറസ്റ്റിൽ ആശങ്ക അറിയിച്ച് മനുഷ്യാവകാശ സംഘടനകൾ. ഖത്തർ തലസ്ഥാനമായ ദോഹയിൽ ജോലി ചെയ്തിരുന്ന കെനിയൻ സുരക്ഷാ ​ഗാർഡ് മാൽക്കം ബിദാലി രണ്ടാഴ്ചക്ക് ശേഷവും തടവിലാണ്. ബിദാലിയുടെ അറസ്റ്റിനാസ്പദമായ കുറ്റാരോപണങ്ങളുടെ കാര്യത്തിൽ കൃത്യതയില്ലാത്ത സാഹചര്യത്തിലാണ് മനുഷ്യാവകാശ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. മാൽക്കം ബിദാലിയെ കസ്റ്റഡിയിലെടുക്കുകയും, ഖത്തർ സുരക്ഷാ നിയമ-ചട്ടങ്ങൾ സംഘിച്ചതിന് അന്വേഷണ വിധേയമാക്കുകയും ചെയ്തതായി മെയ് 5ന് ഖത്തർ അധികൃതർ അൽജസീറയെ അറിയിച്ചിരുന്നു.

വ്യക്തി തന്റെ എല്ലാ അവകാശങ്ങളും നിയമപ്രകാരം പരിരക്ഷിക്കുന്നു. അന്വേഷണത്തിന്റെ എല്ലാ നടപടിക്രമങ്ങളും ഖത്തർ നിയമപ്രകാരമാണ് നടക്കുക -ഉദ്യോ​ഗസ്ഥർ കൂട്ടിച്ചേർത്തു. ബിദാലിക്ക് മേൽ ചുമത്തിയ യഥാർഥ കുറ്റങ്ങൾ ഉദ്യോഗസ്ഥർ കൃത്യമായി വ്യക്തമാക്കിയിട്ടില്ല. ബിദാലി ജോലി ചെയ്തിരുന്ന സുരക്ഷാ സ്ഥാപനമായ ജി.എസ്.എസ് സെർട്ടിസ് ഇന്റർനാഷണൽ അറസ്റ്റ് സ്ഥിരീകരിച്ചെങ്കിലും, തടവിലായ സാഹചര്യത്തെ കുറിച്ചും അധികാരിക​ൾ കമ്പനിയുമായി ബന്ധപ്പെട്ടതിനെ കുറിച്ചും വിശദീകരിച്ചിട്ടില്ല.

ഞങ്ങളുട ജീവനക്കാരിൽ ഒരാളെ അധികാരികൾ അറസ്റ്റുചെയ്തതായി ഞങ്ങൾ മനസ്സിലാക്കുന്നു. അദ്ദേഹത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ഏത് കാര്യവും അധികാരികളെ അറിയിക്കണം -അൽജസീറക്ക് അയച്ച ഇ-മെയിലിൽ കമ്പനി വ്യക്തമാക്കി.

Related Articles