Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിലെ ജിയിലുകളില്‍ മരണങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്

കൈറോ: രാജ്യത്തെ ജയിലുകളില്‍ മരിക്കുന്ന തടവുകാരുടെ കണക്ക് പുറത്തുവിട്ട് മനുഷ്യാവകാശ സംഘടന. ഈ വര്‍ഷം 32ഓളം തടവുകാര്‍ മരിച്ചതായി അറബ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. മനുഷ്യാവകാശ ലംഘനങ്ങള്‍ വലിയ തോതില്‍ നടക്കുന്നതിനാല്‍ തടവുകാരുടെ മരണം ക്രമാതീതമായ വര്‍ധിച്ചതായി മനുഷ്യാവകാശ സംഘടന യു.കെയില്‍ പത്ര കുറിപ്പില്‍ വ്യക്തമാക്കി. ആഗസ്റ്റില്‍ മാത്രമായി ആറ് തടവുകാരാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ വിവിധ ജയിലുകളില്‍ തടവുകാര്‍ മരിക്കുന്നത് വര്‍ധിക്കുമ്പോഴും, ഇസ്രായേല്‍ അധികൃതര്‍ അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയെ ജയില്‍ സാഹചര്യം പരിശോധിക്കാന്‍ അനുവദിക്കുന്നില്ല. ആരോഗ്യ പരിചരണത്തില്‍ ഉപേക്ഷ വരുത്തുന്നതിനാല്‍ തടവുകാര്‍ വലിയ പ്രയാസമാണ് നേരിടുന്നത് -മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles