Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ ആണവ കരാര്‍ ചര്‍ച്ചയില്‍ മറ്റു രാജ്യങ്ങള്‍ ഭാഗമാകണം: സൗദി

റിയാദ്: ഗള്‍ഫ് മേഖലയിലെ രാഷ്ട്രങ്ങള്‍ ഇറാന്‍ ആണവ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഭാഗമാകണമെന്നാവശ്യപ്പെട്ട് സൗദി രംഗത്ത്. ഇറാന്റെ ആണവ കരാറുമായി ബന്ധപ്പെട്ട ഏതൊരു ചര്‍ച്ചകള്‍ക്കും മേഖലയിലെ രാഷ്ട്രങ്ങള്‍ സന്നദ്ധമാകണം. ഇറാന്റെ ആക്രമണം എന്ന് വിളിക്കുന്നതിനെ നേരിടാന്‍ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നും സൗദി രാജാവ് കിങ് സല്‍മാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ചൊവ്വാഴ്ച ചേര്‍ന്ന സൗദി മന്ത്രിസഭ യോഗത്തിന് ശേഷം പുറത്തുവിട്ട സുദീര്‍ഘമായ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യെമനിലെ ഹൂതി വിമതരുടെ ഇടപെടലിനെ അപലപിച്ച മന്ത്രിസഭ സൗദിയുടെ സുരക്ഷ കാര്യത്തിലുള്ള അമേരിക്കയുടെ ഇടപെടലിനെ സ്വാഗതം ചെയ്യുകയും ചെയ്തു. അതേസമയം, യെമന്‍ യുദ്ധത്തിലുള്ള സൗദിയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് നല്‍കുന്ന ലോജിസ്റ്റിക് പിന്തുണ നിര്‍ത്തലാക്കാനുള്ള യു.എസിന്റെ തീരുമാനത്തെകക്കുറിച്ച് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല. ഓണ്‍ലൈന്‍ വഴിയാണ് മന്ത്രിസഭ യോഗം നടന്നത്.

ഇറാന്റെ ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണമെന്ന് സൗദി ആവര്‍ത്തിക്കുന്നതായും അറബ് രാജ്യങ്ങളുടെ സുരക്ഷയെയും സ്ഥിരതയെയും ഭീഷണിപ്പെടുത്തുന്നതും അവരുടെ കാര്യങ്ങളില്‍ ഇടപെടുന്നതും സായുധ സംഘങ്ങളെ പിന്തുണയ്ക്കുന്നതുമായ ഇറാന്റെ നടപടിയില്‍ ശക്തമായി അപലപിക്കുകയും ചെയ്യുന്നതായി സൗദി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സൗദി പ്രസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 

Related Articles