Current Date

Search
Close this search box.
Search
Close this search box.

നൊബേല്‍ സമ്മാന ഉച്ചകോടിയിലെ പ്രാസംഗികയായി റാണ അയ്യൂബ്

വാഷിങ്ടണ്‍: മെയ് 24 മുതല്‍ 26 വരെ വാഷിങ്ടണ്‍ ഡി.സിയില്‍ വെച്ച് നടക്കുന്ന നൊബേല്‍ സമ്മാന ഉച്ചകോടിയില്‍ മുഖ്യ പ്രാസംഗികയായി ക്ഷണിക്കപ്പെട്ട് റാണ അയ്യൂബ്. ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് നൊബേല്‍ അധികൃതര്‍ ഇന്ത്യയിലെ പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകയും ആക്റ്റിവിസ്റ്റുമായ റാണയെ പ്രത്യേക ക്ഷണിതാവായി ക്ഷണിച്ചത്. ‘സത്യം, വിശ്വാസം, പ്രതീക്ഷ’ എന്നീ പ്രമേയത്തിലാണ് ഉച്ചകോടി നടക്കുന്നത്. നൊബേല്‍ പ്രൈസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് ഇക്കാര്യമറിയിച്ചത്. റാണയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപവും അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നോബല്‍ സമ്മാന ജേതാക്കളായ മരിയ റെസ്സ, സോള്‍ പെര്‍ല്‍മുട്ടര്‍ എന്നിവരും ലോകമെമ്പാടുമുള്ള അവാര്‍ഡ് ജേതാക്കളായ പത്രപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പ്രമുഖ പ്രഭാഷകരും പരിപാടിയില്‍ പങ്കെടുക്കും.

നൊബേല്‍ സമ്മാന ഉച്ചകോടി, നൊബേല്‍ സമ്മാന ജേതാക്കള്‍, ശാസ്ത്രജ്ഞര്‍, നയരൂപകര്‍ത്താക്കള്‍, ബിസിനസ്സ് നേതാക്കള്‍, യുവജന നേതാക്കള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു. എല്ലാവര്‍ക്കും പ്രത്യാശയുള്ള ഒരു ഭാവി സൃഷ്ടിക്കാന്‍ നമുക്ക് എങ്ങനെ സത്യത്തിലും വസ്തുതകളിലും ശാസ്ത്രീയ തെളിവുകളിലും വിശ്വാസം വളര്‍ത്തിയെടുക്കാം എന്ന ചോദ്യമാകും ഉച്ചകോടിയില്‍ മുന്നോട്ടു വെക്കുകയെന്നും സംഘാടകര്‍ പറഞ്ഞു.

Related Articles