Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫിലെ ഇടപെടലില്‍ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാന്‍

തെഹ്‌റാന്‍: ഗള്‍ഫ് മേഖലയില്‍ അനിയന്ത്രിതമായി ഇടപെടുന്ന ഇസ്രായേലിന്റെ നടപടിയെ എതിര്‍ത്ത് ഇറാന്‍ രംഗത്ത്. യു.എസ് പ്രസിഡന്റ് ട്രംപ് അധികാരമൊഴിയുന്ന വേളയില്‍ ഇസ്രായേല്‍ ഗള്‍ഫ് മേഖലയിലെ ചുവന്ന വര കടക്കരുതെന്നും അത്തരം സൈനിക സാഹസത്തിന് ഇസ്രായേല്‍ മുതിരകയാണെങ്കില്‍ ഇറാന്‍ ശക്തമായി പ്രതിരോധിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖാതിബ്‌സാദി പറഞ്ഞു.

ജനുവരി 20നാണ് യു.എസില്‍ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തിലേറുന്നത്. അന്നാണ് ട്രംപ് അധികാരകൈമാറ്റം നടത്തുന്നതും.

ഗള്‍ഫിലേക്ക് പുതിയ ആണവ അന്തര്‍വാഹിനി കപ്പല്‍ വിന്യസിക്കുമെന്ന് നേരത്തെ യു.എസ് നാവിക സൈന്യം പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഇറാനെ ലക്ഷ്യമിട്ടാണ് ഇതെന്നാണ് വ്യാഖ്യാനം. കപ്പല്‍ സൂയസ് കനാല്‍ കടന്നതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി തള്ളുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. ഈ അവസരത്തിലാണ് ഇറാന്‍ അമേരിക്കക്കും ഇസ്രായേലിനുമെതിരെ പ്രതികരണവുമായി രംഗത്തെത്തിയത്.

Related Articles