Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ പ്രബന്ധ മത്സരം

കോഴിക്കോട്: ഇസ്ലാഹിയ കോളജ് ചേന്ദമംഗല്ലൂർ ഓൾഡ്സ്റ്റു ഡന്‍റ്സ് അസോസിയേഷൻ (ഇക്കോസ) സംഘടിപ്പിക്കുന്ന കെ.സി. അബ്ദുല്ല മൗലവി അനുസ്മരണാർഥമുള്ള പ്രഥമ ഖുർആൻ കോൺഫറൻസുമായി ബന്ധപ്പെട്ട് ഹയർസെക്കൻഡറി, ഡിഗ്രി, പി.ജി വിദ്യാർഥികൾക്കായി ഗവേഷണ പ്രബന്ധ മത്സരം നടത്തുന്നു. ‘നീതിയുടെ വെളിപാട്: ഖുർആനിക നിയമ പ്രമാണങ്ങളുടെ താരതമ്യ വീക്ഷണം’ എന്ന വിഷയത്തിലുള്ള പ്രബന്ധം ആഗസ്റ്റ് 15ന് മുമ്പായി [email protected] എന്ന ഇ-മെയിലിലേക്ക് അയക്കണം. 4000 വാക്കുകളിൽ കവിയരുത്. സ്വയം സാക്ഷ്യപ്പെടുത്തിയ കത്തോ സ്ഥാപനത്തിൽ നിന്നുള്ള റെക്കമെൻഡേഷൻ ലെറ്ററോ പേപ്പറിന് ഒപ്പം വെക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച മൂന്ന് പ്രബന്ധങ്ങൾക്ക് യഥാക്രമം, 20,000, 10,000, 5,000 രൂപ കാഷ് അവാർഡ് നൽകും.

പ്രബന്ധാവതാരകർക്ക് പുറമെ, കോൺഫറൻസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. https://forms.gle/6andgvPG8hTStmMn7

കൂടുതൽ വിവരങ്ങൾക്ക്:
9745866606, 9995186118.

Related Articles