Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ വാര്‍ഷിക പരീക്ഷ: സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള 2023 ജൂലൈ 30ന് സംഘടിപ്പിച്ച വാര്‍ഷിക പരീക്ഷയുടെ സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു. പ്രിലിമിനറി ഫൈനല്‍ പരീക്ഷയില്‍ നജ്മ പി.കെ (വാഴക്കാട്-മലപ്പുറം), സുബൈദ കോറോത്ത് (പൊന്നാനി-മലപ്പുറം), റൈഹാനത്ത് എന്‍.പി (കുന്ദമംഗലം-കോഴിക്കോട്) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സെക്കന്ററി ഫൈനല്‍ പരീക്ഷയില്‍ മറിയ എസ്, ഹസ്‌ന എ (ഇരുവരും പറളി- പാലക്കാട്), നഫീസ ബഷീര്‍ (ഓമശ്ശേരി-കോഴിക്കോട്) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ നേടി.

ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി മുജീബ്‌റഹ്‌മാന്‍ പ്രഖ്യാപനം നിര്‍വഹിച്ച് വിജയികളെ അഭിനന്ദിച്ചു. വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സംഗമത്തില്‍ വിതരണം ചെയ്യുമെന്ന് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള ഡയറക്ടര്‍ അബ്ദുല്‍ ഹക്കീം നദ്വി അറിയിച്ചു.

ഖുര്‍ആന്‍ പഠനത്തിന് അവസരം ലഭിച്ചിട്ടില്ലാത്തവര്‍ക്കായി ഒമ്പത് വര്‍ഷം കൊണ്ട് ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കാവുന്ന വ്യവസ്ഥാപിത സംവിധാനമാണ് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള. കാല്‍ നൂറ്റാണ്ടിലധികമായി പ്രവര്‍ത്തിച്ചു വരുന്ന ഈ സംവിധാനത്തിന് കേരളത്തിലെ എല്ലാ ജില്ലകളിലും ധാരാളം പ്രാദേശിക സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സെന്ററുകളിലൂടെ ആയിരക്കണക്കിനാളുകള്‍ ഇതിനകം ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

 

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles