Current Date

Search
Close this search box.
Search
Close this search box.

സൗദിയുമായുള്ള വ്യാപാരം ഫെബ്രുവരി 14ന് പുനരാരംഭിക്കും: ഖത്തര്‍

ദോഹ: ഉപരോധം മൂലം നിര്‍ത്തിവെച്ചിരുന്ന ഖത്തര്‍-സൗദി വ്യാപാരം ബന്ധം പുനസ്ഥാപിക്കുന്നു. ഫെബ്രുവരി 14 മുതല്‍ സൗദിയും ഖത്തറും തമ്മിലുള്ള വാണിജ്യ ചരക്ക് നീക്കം പുനരാരംഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഖത്തര്‍ അധികൃതര്‍ അറിയിച്ചത്. അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാകും ചരക്കുനീക്കം.

സൗദിയിലെ സല്‍വ ബോര്‍ഡര്‍ വഴി ഖത്തറിലെ അബു സംറ ക്രോസ് പോയിന്റിലേക്ക് ചരക്കുകള്‍ ഇറക്കുമതി ചെയ്യാനും കയറ്റുമതി ചെയ്യാനും നിയന്ത്രണങ്ങളോട് ഖത്തര്‍ കസ്റ്റംസ് ജനറല്‍ അതോറിറ്റി അനുമതി നല്‍കിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.

സൗദി ആരോഗ്യമന്ത്രാലത്തിന്റെ 72 മണിക്കൂര്‍ മുന്‍പ് ചെയ്ത കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ട്രക്ക് ഡ്രൈവര്‍മാര്‍ കൈയില്‍ കരുതണമെന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കേ പ്രവേശനം അനുവദിക്കൂവെന്നും അധികൃതര്‍ അറിയിച്ചു. ഇതിനകം 835 സ്വകാര്യ വാഹനങ്ങള്‍ സൗദി അതിര്‍ത്തി വഴി ഇരു ഭാഗത്തേക്കും യാത്ര ചെയ്തതെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles