Current Date

Search
Close this search box.
Search
Close this search box.

സാമ്പത്തിക പ്രതിസന്ധി: ലെബനാന് സഹായവുമായി ഖത്തര്‍

ബെയ്‌റൂത്ത്: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം പട്ടിണിയിലേക്ക് പോകുന്ന ലെബനാന് അടിയന്തര സഹായവുമായി ഖത്തര്‍. 70 ടണ്‍ ഭക്ഷ്യ ഉത്പന്നങ്ങളാണ് രാഷ്ട്രീയ-സാമ്പത്തിക പ്രയാസമനുഭവിക്കുന്ന ലെബനാന് കൈമാറുകയെന്നും ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലെബനാന്‍ സൈന്യം മുഖേനയാണ് സഹായം വിതരണം ചെയ്യുക.

കഴിഞ്ഞ മാസം ഫ്രാന്‍സില്‍ വെച്ച് നടന്ന യോഗത്തില്‍ ലെബനാന്‍ പൗണ്ടിന്റെ മൂല്യം ഗണ്യമായി കുറഞ്ഞെന്നും അതിനാല്‍ സൈനികരുടെ വേതനത്തിലും ഇടിവ് സംഭവിച്ചെന്നും ലെബനാനെ സഹായിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ മുന്നോട്ടുവരണമെന്നും സൈനിക മേധാവി ജോസഫ് ഔന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

തടുര്‍ന്ന് ചൊവ്വാഴ്ചയാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ലെബനാനുള്ള സഹായം പ്രഖ്യാപിച്ചത്. ലെബനാന്‍ സന്ദര്‍ശിച്ച വേളയിലായിരുന്നു പ്രഖ്യാപനം. രാജ്യത്ത് സ്ഥിരത കൈവരിക്കാന്‍ ഒരു പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലെബനാന്‍ പാര്‍ട്ടികളോട് അമീര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജ്യത്ത് ഇപ്പോള്‍ ഇടക്കാല സര്‍ക്കാരാണ് ഭരണം നടത്തുന്നത്. 1850 കള്‍ക്കുശേഷം ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ലെബനാനിലെ സാമ്പത്തിക സ്ഥിതിയെന്നാണ് ലോകബാങ്ക് വിശേഷിപ്പിക്കുന്നത്.

Related Articles