Current Date

Search
Close this search box.
Search
Close this search box.

ഫുട്‌ബോളിന്റെ പറുദീസയാകാന്‍ ഖത്തര്‍; 2023 ഏഷ്യന്‍ കപ്പും ഖത്തറില്‍

ദോഹ: ലോക ഫുട്‌ബോളിന്റെ പറുദീസയാകാനുള്ള പാതയില്‍ അറബ് രാജ്യമായ ഖത്തര്‍. 2023ലെ എ.എഫ്.സി ഏഷ്യന്‍ കപ്പിനും ഖത്തര്‍ തന്നെയാണ് ആതിഥ്യമരുളുന്നത് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ലോകകപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് നിലവിലെ ചാമ്പ്യന്മാരായ ഖത്തര്‍ അവരുടെ ചരിത്രത്തില്‍ മൂന്നാം തവണയും ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്സി) ആണ് തിങ്കളാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്.
‘സീറോ-കോവിഡ്’ നയം കാരണം ചൈനയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റില്‍ നിന്നും ചൈന പിന്‍മാറിയതിനെ തുടര്‍ന്നാണ് ഖത്തറിനെ തെരഞ്ഞെടുത്തത്.

നാല് വര്‍ഷം കൂടുമ്പോഴാണ് ഏഷ്യന്‍ കപ്പ് നടക്കാറുള്ളത്. 2019ല്‍ യു.എ.ഇയില്‍ വെച്ച് നടന്ന അവസാന സീസണില്‍ ഖത്തറാണ് ജേതാക്കളായത്. 1988ലും 2011ലുമാണ് ഖത്തറില്‍ വെച്ച് ടൂര്‍ണമെന്റ് നടന്നത്. 2019 ജൂണില്‍, 2023ല്‍ ചൈനയെ ആതിഥേയരായി തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഈ വര്‍ഷം മെയ് മാസത്തിലാണ് അവര്‍ പിന്‍വാങ്ങിയത്. തുടര്‍ന്ന് 24 ടീമുകള്‍ പങ്കെടുക്കുന്ന പ്രമുഖ ടൂര്‍ണമെന്റിനായി ഒരു പുതിയ വേദി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സംഘാടകര്‍.

ചൈനയുടെ പിന്‍വാങ്ങലിന് ശേഷം ദക്ഷിണ കൊറിയയും ഇന്തോനേഷ്യയും രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഖത്തറിനാണ് തിങ്കളാഴ്ച അംഗീകാരം ലഭിച്ചത്. ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് നവംബര്‍ 20 ന് തുടക്കമാവുകയാണ്.

 

Related Articles