Current Date

Search
Close this search box.
Search
Close this search box.

തങ്ങളുടെ ഭൂപ്രദേശത്തുള്ള ബഹ്‌റൈന്റെ ലംഘനം ആവര്‍ത്തിച്ച് ഖത്തര്‍

ന്യൂയോര്‍ക്ക്: തങ്ങളുടെ ഭൂപ്രദേശത്തേക്ക് കടന്നുകയറി ബഹ്‌റൈന്‍ നിയമലംഘനം നടത്തുന്നുവെന്ന ആരോപണം ആവര്‍ത്തിച്ച് ഖത്തര്‍. ഐക്യരാഷ്ട്രസഭയുടെ സുരക്ഷ സമിതിയിലാണ് ഖത്തര്‍ വിദേശകാര്യ മന്ത്രി ഇക്കാര്യം ആരോപിച്ചത്. ബഹ്‌റൈന്‍ ബോട്ടുകള്‍ ഖത്തറിന്റെ തീരപ്രദേശത്ത് നിയന്ത്രണം ലംഘിച്ചു പ്രവേശിക്കുന്നു എന്നാണ് വെള്ളിയാഴ്ച ഖത്തര്‍ പറഞ്ഞത്. ഒരാഴ്ച്ചക്കിടെ ഇത് രണ്ടാം തവണയാണ് അതിര്‍ത്തി ലംഘനമുണ്ടാവുന്നതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി അലിയ ബിന്‍ത് അഹ്മദ് അല്‍താനി യു.എന്നിനെ അറിയിച്ചു. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. ഡിസംബര്‍ 9ന് ബഹ്‌റൈന്റെ സൈനിക വിമാനം ഖത്തറിന്റെ ഭൂപ്രദേശത്ത് കടന്നുകയറി സഞ്ചരിച്ചുവെന്നും ഖത്തര്‍ യു.എന്‍ രക്ഷാസമിതിയെ അറിയിച്ചിരുന്നു. ഡിസംബര്‍ 29നാണ് ഖത്തര്‍ ഇക്കാര്യമറിയിച്ചത്.

ഇത്തരത്തില്‍ നിരന്തരം തുടരുന്ന ബഹ്‌റൈന്റെ നിയമലംഘനം അവസാനിപ്പിക്കണമെന്നും വെള്ളിയാഴ്ച യു.എന്നിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവനയില്‍ അവര്‍ പറഞ്ഞു. ജനുവരി അഞ്ചിന് ജി.സി.സി ഉച്ചകോടി നടക്കാനിരിക്കെയാണ് ഖത്തറിന്റെ ആരോപണം.

Related Articles