Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍: ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ രണ്ടിന്

ദോഹ: ശൂറാ കൗണ്‍സിലിന്റെ മൂന്നില്‍ രണ്ട് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന രാജ്യത്തെ ആദ്യ കൗണ്‍സില്‍ വോട്ടെടുപ്പ് ഒക്ടോബര്‍ രണ്ടിന് നടക്കുമെന്ന് അമീര്‍ ഞായറാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. 45 അംഗസമിതയിലെ 30 അംഗങ്ങളെ ഖത്തരികള്‍ തെരഞ്ഞെടുക്കും. അതേസമയം, ശേഷിക്കുന്ന 15 പേരെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി തന്നെയാണ് നിയമിക്കുക.

ശൂറാ കൗണ്‍സിലിന് നിയമനിര്‍മാണത്തിനും, രാജ്യത്തെ പൊതുനയങ്ങള്‍ക്കും ബജറ്റിനും അംഗീകാരം നല്‍കാനും അധികാരമുണ്ട്. പ്രതിരോധ, സുരക്ഷ, സാമ്പത്തിക, നിക്ഷേപ നയങ്ങള്‍ ഒഴികെ കാര്യനിര്‍വഹണത്തിലും ഇടപെടാന്‍ കൗണ്‍സിലിന് അധികാരമുണ്ട്.

തെരഞ്ഞെടുക്കപ്പെടുന്ന ശൂറാ കൗണ്‍സില്‍ രൂപവത്കരിക്കുന്നതിന് വേണ്ടി ഖത്തറിന്റെ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഗുണാത്മകമായി പങ്കാളികളാകാന്‍ പൗരന്മാരോട് പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനി ആഹ്വാനം ചെയ്തതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Related Articles