Current Date

Search
Close this search box.
Search
Close this search box.

അഭയാര്‍ത്ഥികളെ ചേര്‍ത്തുപിടിച്ച് ഖത്തര്‍; ഏഴ് രാജ്യങ്ങളില്‍ ബിഗ് സ്‌ക്രീനും ഫാന്‍ സോണും

ദോഹ: ഖത്തറിനെതിരെ പാശ്ചാത്യന്‍ മാധ്യമങ്ങള്‍ അടക്കം നിരന്തരം ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നായിരുന്നു അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരായ പീഡനങ്ങളും വിവേചനങ്ങളും. എന്നാല്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച് പരിപാലിക്കുന്നതില്‍ മറ്റേതൊരു രാജ്യത്തെക്കാളും ഒരു പടി മുന്നിലാണ് തങ്ങളെന്ന് ഖത്തര്‍ നിരന്തരം തങ്ങളുടെ പ്രവൃത്തകളിലൂടെ തെളിയിച്ചതുമാണ്. ഇപ്പോഴിതാ രാജ്യം ലോകകപ്പ് ഫുട്‌ബോളിന്റെ ഉത്സവച്ചായയില്‍ ആര്‍മാദിക്കുമ്പോള്‍ അതില്‍ പങ്കാളികളാവാന്‍ ഖത്തറിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥി സമൂഹത്തിനും അവസരമൊരുക്കിയിരിക്കുകയാണ് ഖത്തര്‍ ഭരണകൂടം.

ഫലസ്തീന്‍, ജോര്‍ദാന്‍, സുഡാന്‍, ഇറാഖ്, ലെബനാന്‍, യെമന്‍, തുര്‍ക്കി, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ പ്രത്യേക ഫാന്‍ സോണുകള്‍ ഒരുക്കുമെന്നാണ് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ കഴിഞ്ഞ ദിവസം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചത്. ‘ഖത്തര്‍ 2022 എല്ലാവര്‍ക്കും’ എന്ന പ്രമേയത്തിന് കീഴില്‍ നടന്ന ചര്‍ച്ചയിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ഇവിടങ്ങളിലെല്ലാമായി 1,80,000 ആളുകള്‍ ലോകകപ്പ് ആവേശത്തില്‍ പങ്കുചേരും.

ബംഗ്ലാദേശിലെ മൂന്ന് കേന്ദ്രങ്ങളിലും സുഡാനിലെ നാല് കേന്ദ്രങ്ങളിലും ഇറാഖിലെ മൂന്ന് കേന്ദ്രങ്ങളിലും ജോര്‍ദാനിലെ 10 കേന്ദ്രങ്ങളിലും സ്‌ക്രീനും ഫാന്‍ സോണും ഒരുക്കും. എല്ലായിടത്തും ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ പങ്കാളികളാവുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. ഖത്തര്‍ വിദേശകാര്യ മന്ത്രാലയവും, Qatar Fund for Development, Supreme Committee for Delivery and Legacy (SC) ബി.ഇന്‍ സ്‌പോര്‍ട്‌സ് എന്നിവരുമായി സഹകരിച്ച് ഖത്തര്‍ റെഡ് ക്രസന്റും ഖത്തര്‍ ചാരിറ്റിയുമാണ് ഇതിനായി മുന്‍കൈയെടുക്കുന്നത്.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles