Current Date

Search
Close this search box.
Search
Close this search box.

കാബൂള്‍ വിമാനത്താവളം തുറക്കുന്നതിനായി താലിബാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും: ഖത്തര്‍

കാബൂള്‍: രണ്ട് ദിവസമായി നിശ്ചലമായികിടക്കുന്ന കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവൃത്തി പുനരാരംഭിക്കുന്നതിന് താലിബാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഖത്തര്‍ അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം എത്രയും പെട്ടെന്ന് സാധ്യമാകുന്നോ അത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും ഇതിനായി തുര്‍ക്കിയുടെ സാങ്കേതകി സഹായം തേടിയിട്ടുണ്ടെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍താനി പറഞ്ഞു.

‘വിമാനത്താവളം തുറക്കാനായി ഞങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യുന്നു (കൂടാതെ) എത്രയും വേഗം ഇത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു … അടുത്ത ദിവസങ്ങളില്‍ ഞങ്ങള്‍ ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു’- അല്‍താനി പറഞ്ഞു. വ്യാഴാഴ്ച ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡൊമിനിക് റാബുമായി നടത്തിയ സംയുക്ത വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട് താലിബാനുമായി ഇടപഴകേണ്ട ആവശ്യമുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു, എന്നാല്‍ ബ്രിട്ടന് അവരുടെ ഗവണ്‍മെന്റിനെ ഉടനടി അംഗീകരിക്കാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles