Current Date

Search
Close this search box.
Search
Close this search box.

ലോകകപ്പ് മത്സരങ്ങള്‍ക്കിടെ ഇസ്രായേല്‍ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കില്ലെന്ന് ഖത്തര്‍

ദോഹ: ലോകകപ്പ് ടൂര്‍ണമെന്റില്‍ ഇസ്രായേല്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളുമായി സഹകരിച്ച് മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിപ്പിക്കില്ലെന്ന് ഖത്തര്‍. രാജ്യത്ത് സന്ദര്‍ശകരായി എത്തുന്ന ഇസ്രായേലുകാര്‍ക്ക് കോളുകള്‍ ചെയ്യാന്‍ ഖത്തര്‍ സിമ്മുകള്‍ വാങ്ങേണ്ടി വരും. 2022 ലോകകപ്പ് മത്സരം വീക്ഷിക്കാന്‍ 10000 മുതല്‍ 20000 വരെ ഇസ്രായേലുകാര്‍ പങ്കെടുക്കുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ ചാനലായ ‘Kan-11’ റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറിലെ സെല്ലുലാര്‍ കമ്പനികളുമായി ആശയവിനിമയം നടത്താന്‍ ഇസ്രായേല്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി യോആസ് ഹെന്‍ഡല്‍ യു.എന്നിനും ഫിഫ പ്രസിഡന്റിനും കത്തയച്ചു. ഇസ്രായേല്‍ കമ്പനികളുമായി സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന് ഖത്തര്‍ നേരത്തെ അറിയിച്ചിരുന്നു.

ലോകകപ്പ് മത്സരത്തിനായിയെത്തുന്ന ഇസ്രായേല്‍ സന്ദര്‍ശകരുടെ കാര്യങ്ങള്‍ക്ക് വേണ്ടി ദോഹയില്‍ താല്‍ക്കാലിക കോണ്‍സുലേറ്റ് തുറക്കാനുള്ള ഇസ്രായേലിന്റെ ആവശ്യം ഖത്തര്‍ നിരസിച്ചു. എന്നാല്‍, ഇസ്രായേലുകാര്‍ക്ക് മത്സരത്തിനുള്ള ടിക്കറ്റ് വാങ്ങി രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് ഖത്തര്‍ ജൂണില്‍ ഫിഫയുമായി ധാരണയിലെത്തിയിരുന്നു. ഇസ്രായേല്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് സാധാരണ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കാറില്ല -‘മിഡില്‍ ഈസ്റ്റ് മോണിറ്റര്‍’ റിപ്പോര്‍ട്ട് ചെയ്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles