NewsWorld Wide
ഖത്തറിലെ ഏറ്റവും വലിയ നാവിക സൈന്യ താവളം തുറന്നു

ദോഹ: ഖത്തറിലെ ഏറ്റവും വലിയ കോസ്റ്റ്ഗാര്‍ഡ് ബേസ് കഴിഞ്ഞ ദിവസം തുറന്നു. തലസ്ഥാനമായ ദോഹയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഖത്തറിന്റെ കിഴക്കന്‍ തീരദേശത്താണ് സൈനികതാവളം സജ്ജമാക്കിയത്. പ്രധാനമന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി പങ്കെടുത്ത ചടങ്ങിലാണ് താവളം പ്രവര്‍ത്തനമാരംഭിച്ചത്. മേഖലയില്‍ യു.എസുമായി സഹകരിച്ചാണ് ഖത്തര്‍ സൈനിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
യു.എസിന്റെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളവും ഇവിടെയാണ്. ഉദ്ഘാടന ചടങ്ങില്‍ യു.എസിന്റെ പശ്ചിമേഷ്യന്‍ നേവല്‍ ഫോഴ്‌സ് കമാന്‍ഡര്‍ അഡ്മിറല്‍ ജിം മാലോയ് പങ്കെടുത്തു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള സര്‍വസജ്ജമായ നേവല്‍ ബേസ് ആണ് ഖത്തര്‍ ആരംഭിച്ചത്.
Facebook Comments