Current Date

Search
Close this search box.
Search
Close this search box.

ഗസ്സ-ഇസ്രായേല്‍ അതിര്‍ത്തി തുറക്കല്‍; ഖത്തറിന്റെ മധ്യസ്ഥതയില്‍ പരിഹാരമായി

ഗസ്സ സിറ്റി: സംഘര്‍ഷം നിലനിന്നിരുന്ന ഗസ്സ-ഇസ്രായേല്‍ അതിര്‍ത്തി അടച്ചിട്ടതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് ഖത്തറിന്റെ മധ്യസ്ഥതയില്‍ പരിഹാരമായി. അടച്ചിട്ട ഉപരോധ ഗസ്സയും ഇസ്രായേലുമായി ബന്ധപ്പെടുന്ന പ്രധാന അതിര്‍ത്തിയായ എറസ് ക്രോസിങുമായി ബന്ധപ്പെട്ട തര്‍ക്കം വിജയകരമായി പരിഹരിച്ചതായി ഖത്തര്‍ അറിയിക്കുകയായിരുന്നു. ഇരു വിഭാഗം ഉദ്യോഗസ്ഥരും തമ്മിലുള്ള കരാറിനാണ് ഖത്തര്‍ മധ്യസ്ഥത വഹിച്ചത്.

ഈജിപ്ത്, ഇസ്രായേല്‍, ഹമാസ് എന്നിവ ഉള്‍പ്പെടുന്ന നയതന്ത്രത്തിന്റെ കലഹത്തിന് ഖത്തര്‍ അനൗപചാരിക കരാറിലൂടെ മധ്യസ്ഥത വഹിച്ചതോടെയാണ് ഫലസ്തീന്‍ തൊഴിലാളികള്‍ രണ്ടാഴ്ചയോളം നടത്തിയ പ്രതിഷേധം വിജയം കണ്ടത്. കഴിഞ്ഞ ദിവസം ക്രോസിംഗുകള്‍ തുറന്നുകൊടുത്തു.

‘ഗാസ മുനമ്പിലെ സ്ഥിതി വളരെ മോശമാണ്, ഇനിയുെ മറ്റൊരു സംഘര്‍ഷം മാനുഷിക പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കുകയേയുള്ളൂ.
ഫലസ്തീന്‍ തൊഴിലാളികള്‍ക്കായി എറസ് ക്രോസിംഗ് വീണ്ടും തുറക്കുന്നതിനുള്ള ധാരണയിലൂടെ ഗസ മുനമ്പിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നത് ഒഴിവാക്കാന്‍ ഖത്തര്‍ പ്രവര്‍ത്തിക്കുകയും വിജയിക്കുകയും ചെയ്തു,” ഗാസയിലെ ഖത്തര്‍ പ്രതിനിധി മുഹമ്മദ് അല്‍ ഇമാദിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീന്‍ ജനതയുടെ രാഷ്ട്രത്വത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള അവരുടെ അഭിലാഷങ്ങള്‍ കൈവരിക്കുന്നതുവരെ നയതന്ത്രത്തിലൂടെയും വികസന സംരംഭങ്ങളിലൂടെയും അവരെ പിന്തുണയ്ക്കുന്നതിനുള്ള ഒരു ശ്രമവും ഖത്തര്‍ ഒഴിവാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂത അവധിയായ റോഷ് ഹഷാനക്ക് മുന്നോടിയായാണ് ഇസ്രായേല്‍ ‘എറസ്’ എന്ന് വിളിക്കുന്ന ബെയ്റ്റ് ഹനൂണ്‍ ക്രോസിംഗ് ഇസ്രായേല്‍ അടച്ചത്. ഏകദേശം രണ്ടാഴ്ചയോളം, ഇവിടെ ഇസ്രായേല്‍ സൈന്യം പ്രതിഷേധിക്കുന്ന ഗസ്സ തൊഴിലാളികളെ നേരിടുകയും വെടിവെപ്പ് നടത്തുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും കൊല്ലുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles