Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം പരിഹരിക്കാന്‍ ഖത്തര്‍ സംഘം ഗസ്സയിലെത്തി

ഗസ്സ സിറ്റി: ആഴ്ചകളായി തുടരുന്ന ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിന് പരിഹാരം തേടി ഖത്തറിന്റെ നേതൃത്വത്തിലുള്ള സംഘം ഗസ്സയിലെത്തി. ഗസ്സ മുനമ്പിനു നേരെ കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ നടത്തുന്ന ബോംബിങ്ങും ആക്രമണങ്ങളും ലഘൂകരിക്കാന്‍ വേണ്ടിയാണ് ഖത്തര്‍ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം ഗസ്സയിലെത്തിയത്. കഴിഞ്ഞ 10 ദിവസമായി ഇസ്രായേല്‍ തുടരുന്ന ബോംബിങ്ങിന് ശമനം നല്‍കാന്‍ സന്ദര്‍ശനത്തിലൂടെ സാധിക്കുമെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

യു.എന്നിന്റെയും ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെക്കുറിച്ച് ധാരണയിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രായേല്‍ ഉപരോധം ലഘൂകരിക്കാനും വിവിധ പദ്ധതികളും തൊഴിലവസരങ്ങളും സൃഷ്ടിക്കാനും ധാരണയിലെത്തിയിട്ടുണ്ട്. ഇസ്രായേല്‍ തങ്ങളുടെ പ്രതിബദ്ധതകളില്‍ നിന്നും പിന്മാറി എന്നാണ് ഗസ്സയിലെ ഫലസ്തീനികള്‍ ആരോപിക്കുന്നത്.

ഹമാസ് കേന്ദ്രങ്ങളില്‍ നിന്നും ഇസ്രായേലിലേക്ക് തീ ബലൂണുകള്‍ തൊടുത്തുവിട്ടു എന്നാരോപിച്ച് ഇസ്രായേല്‍ സൈന്യം ഗസ്സ മുനമ്പിലേക്ക് നിരന്തരം റോക്കറ്റാക്രമണം നടത്തുന്നത് ഇപ്പോഴും തുടരുകയാണ്.

Related Articles