Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികളെ ലോകകപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കണം: ഇസ്രായേലിനോട് ഖത്തര്‍

ദോഹ: ഫലസ്തീനികളെ ലോകകപ്പ് കാണാന്‍ അനുവദിക്കണമെന്ന് ഖത്തര്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള തുറന്ന നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ സംഭാഷണത്തിനിടെയാണ് ഖത്തറിന്റെ അഭ്യര്‍ത്ഥന.

ഖത്തറിന് ഇസ്രായേലുമായി ഔദ്യോഗിക ബന്ധമില്ലെങ്കിലും ഇരു നേതാക്കളും തമ്മില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന 10,000 ഇസ്രായേലി ഫുട്‌ബോള്‍ ആരാധകര്‍ക്ക് പിന്തുണ നല്‍കാന്‍ ഖത്തറില്‍ ഇസ്രായേലിന്റെ താല്‍ക്കാലിക കോണ്‍സുലാര്‍ ഓഫീസ് തുറക്കാന്‍ അനുവദിക്കുന്നതിനെ സംബന്ധിച്ചും ഇരു ഉദ്യോഗസ്ഥരും ചര്‍ച്ച ടെല്‍ അവീവുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഓഫീസ് തുറക്കുകയാണെങ്കില്‍ ലോകകപ്പ്് അവസാനിക്കുന്ന മുറയ്ക്ക് ഓഫീസ് പൂട്ടുമെന്നും ഇസ്രായേല്‍ ദിനപത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖത്തര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെ അരാഷ്ട്രീയമായി അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നുവെന്നും അതിനാല്‍ ഇസ്രായേലികള്‍ക്കും ഫലസ്തീനിക്കും പൂര്‍ണ്ണ പ്രവേശനം ഉറപ്പാക്കണമെന്നും ഖത്തറും ഇസ്രായേലും തമ്മിലുള്ള സംഭാഷണത്തില്‍ ചര്‍ച്ച ചെയ്തതായി ഹാരെറ്റ്‌സ് പറയുന്നു.

ഇസ്രായേല്‍ അധിനിവേശ ഭരണകൂടത്തിന് അധിനിവേശ പ്രദേശങ്ങളിലേക്കും പുറത്തേക്കും ഫലസ്തീനികളുടെ സഞ്ചാരത്തിന് പൂര്‍ണ നിയന്ത്രണമുണ്ട്. ഇതിനര്‍ത്ഥം, അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ അനധികൃത താമസസ്ഥലങ്ങളില്‍ വസിക്കുന്ന 750,000ഓളം ഇസ്രായേല്‍ പൗരന്മാര്‍ക്ക് തടസ്സമില്ലാതെ വരാനും തിരിച്ചു പോകാനും കഴിയുമ്പോള്‍, ലോകകപ്പിലേക്ക് ഫലസ്തീനികള്‍ യാത്ര ചെയ്യുന്നത് തടയാനോ അനുവദിക്കാനോ ഇസ്രായേലിന് കഴിയും. എന്നാല്‍ എത്ര ഫലസ്തീനികള്‍ക്ക് ഖത്തറിലേക്ക് പോകാനും തിരിച്ചു മടങ്ങാനും സാധിക്കുമെന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

Related Articles