Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആനെ അവഹേളിക്കുന്നത് യു.എന്‍ പൊതുസഭയില്‍ ഉന്നയിച്ച് ഖത്തര്‍ അമീര്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് വെച്ച് നടക്കുന്ന ഐക്യരാഷട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ ഖുര്‍ആന്‍ അവഹേളന വിഷയം ഉന്നയിച്ച് ഖത്തര്‍. കഴിഞ്ഞ ദിവസം ആരംഭിച്ച സമ്മേളനത്തിന്റെ ഒന്നാം ദിവസമാണ് വിവിധ രാഷ്ട്ര നേതാക്കള്‍ തങ്ങളുടെ അവസരം വിനിയോഗിച്ചപ്പോള്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്വീഡന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ അടുത്തിടെ അരങ്ങേറിയ ഖുര്‍ആന്‍ കത്തിക്കലും അവഹേളനവും ചൂണ്ടിക്കാട്ടിയത്.

‘ഖുര്‍ആന്‍ കത്തിച്ചുകൊണ്ട് നമ്മെ പ്രകോപിപ്പിക്കുന്ന ഒരു വിഡ്ഢിയുടെയോ മാനസിക രോഗിയുടെയോ കെണികളില്‍ വീഴരുതെന്ന് ഞാന്‍ എന്റെ മുസ്ലീം സഹോദരങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രകടനമായി ഖുര്‍ആന്‍ കത്തിക്കലിനെ ന്യായീകരിക്കുന്നവരെ വെല്ലുവിളിക്കുകയാണെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു.

‘ആ വൃത്തികെട്ടതും നിന്ദ്യവുമായ പ്രവൃത്തികളെ ആവിഷ്‌കാര സ്വാതന്ത്ര്യമായി ന്യായീകരിക്കുന്ന എല്ലാവരോടുമായി പറയാനുള്ളത്, മറ്റുള്ളവരുടെ വിശുദ്ധതയില്‍ വിട്ടുവീഴ്ച ചെയ്യുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി കാണരുത്. ഇസ്രായേല്‍ അധിനിവേശത്തിന്റെ നുകത്തിന്‍കീഴില്‍ ഫലസ്തീന്‍ ജനത തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും അല്‍താനി പറഞ്ഞു.

ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ചും അല്‍താനി പരാമര്‍ശങ്ങള്‍ കേന്ദ്രീകരിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലെയും ഗാസ മുനമ്പിലെയും ഇസ്രായേല്‍ നടപടികളോടുള്ള പ്രതികരണത്തിന്റെ അഭാവത്തെ വിമര്‍ശിച്ച അദ്ദേഹം ദ്വിരാഷ്ട്ര പരിഹാരത്തെ തുരങ്കം വച്ചെന്നും ഇസ്രായേലിനെതിരായ ”പ്രകടമായ നിഷ്‌ക്രിയത്വത്തിന്” അന്താരാഷ്ട്ര സമൂഹത്തെ ആക്ഷേപിക്കുകയും ചെയ്തു.

Related Articles