Current Date

Search
Close this search box.
Search
Close this search box.

ലാവ്‌റോവിന്റെ ഹിറ്റ്‌ലറെക്കുറിച്ചുള്ള പരാമര്‍ശം; മാപ്പ് പറഞ്ഞ് പുടിന്‍

മോസ്‌കോ: റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ഹിറ്റ്‌ലറെക്കുറിച്ചും ജൂതന്മാരെക്കുറിച്ചും നടത്തിയ പരാമര്‍ശങ്ങളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ മാപ്പ് പറഞ്ഞതായി ഇസ്രായേല്‍ പ്രസിഡന്റ് നഫ്താലി ബെന്നറ്റ് അറിയിച്ചു.

മോസ്‌കോയിലെ ഉന്നത നയതന്ത്രജ്ഞന്‍ നടത്തിയ ഹോളോകോസ്റ്റിനെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്റെ ക്ഷമാപണം സ്വീകരിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.

ലാവ്റോവിന്റെ പരാമര്‍ശങ്ങള്‍ക്ക് പ്രസിഡന്റ് പുടിന്റെ ക്ഷമാപണം പ്രധാനമന്ത്രി സ്വീകരിക്കുകയും ജൂത ജനതയോടുള്ള പ്രസിഡന്റിന്റെ മനോഭാവവും ഹോളോകോസ്റ്റിനെക്കുറിച്ചുള്ള ഓര്‍മ്മയും വ്യക്തമാക്കിയതിന് നന്ദിയും പറഞ്ഞതായി ബെന്നറ്റിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

അതേസമയം, റഷ്യന്‍ പ്രസിഡന്‍സിയുടെ പ്രസ്താവനയില്‍ ക്ഷമാപണത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. പകരം, റഷ്യ തിങ്കളാഴ്ച ആഘോഷിക്കുന്ന രണ്ടാം ലോകമഹായുദ്ധത്തിലെ നാസി പരാജയം അടയാളപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ചയില്‍ ഊൗന്നിപ്പറഞ്ഞതായി പ്രസ്താവന കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ഹോളോകോസ്റ്റിനെക്കുറിച്ച് ജൂതന്മാര്‍ക്കെതിരെ കടുത്ത ആക്ഷേപകരമായ പരാമര്‍ശം നടത്തിയിരുന്നു. ഒരു ടി.വി അഭിമുഖത്തിലാണ് യുക്രൈന്‍ പ്രസിഡന്റിനെ ഹിറ്റ്‌ലറുമായും ജൂത സമൂഹവുമായി ബന്ധപ്പെടുത്തി വിമര്‍ശനം നടത്തിയത്.

Related Articles