Current Date

Search
Close this search box.
Search
Close this search box.

പുത്തുമല ഹര്‍ഷം പദ്ധതി; പീപ്പിള്‍സ് ഫൗണ്ടേഷന്‍ വീടുകള്‍ കൈമാറി

കല്‍പറ്റ: 2019 ആഗസ്റ്റില്‍ മേപ്പാടി പുത്തുമല ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി ജില്ല ഭരണകൂടം നടപ്പാക്കുന്ന ഹര്‍ഷം പദ്ധതിയില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഏറ്റെടുത്ത വീടുകളുടെ താക്കോല്‍ കലക്ടര്‍ക്ക് കൈമാറി. പീപ്പിള്‍സ് ഫൗണ്ടേഷന്‍ 10 വീടുകളാണ് ഏറ്റെടുത്തത്. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി കലക്ടര്‍ എ ഗീതക്ക് താക്കോല്‍ കൈമാറി.

ദുരിത മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പീപ്പിള്‍സ് ഫൗണ്ടേഷനെപോലുള്ള സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം പ്രശംസാര്‍ഹമാണെന്ന് കലക്ടര്‍ പറഞ്ഞു. ഒരു വര്‍ഷത്തിലധികമായി വാടകവീടുകളില്‍ താമസിച്ചുവരുന്ന ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് എത്രയും പെട്ടെന്ന് വീടുകള്‍ കൈമാറുമെന്ന് അവര്‍ അറിയിച്ചു. സന്നദ്ധ സംഘടനകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള സര്‍ക്കാറിന്റെ ഹര്‍ഷം പദ്ധതി മാതൃകാപരമാണെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കം മുഹമ്മദലി അഭിപ്രായപ്പെട്ടു. ഉറവ വറ്റാത്ത കാരുണ്യത്തിന്റെയും വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ഇടം നല്‍കാത്ത മാനവികതയുടെയും കേരളീയ മാതൃകയാണിത്. പീപ്പിള്‍സ് ഫൗണ്ടേഷനോടൊപ്പം ഇതിനായി കൈാകോര്‍ത്ത സുമനസ്സുകള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡണ്ട് ടി.പി യൂനുസ്, സെക്രട്ടറി കെ. അബ്ദുല്‍ ജലീല്‍, എ.ഡി.എം ഷാജു, ഫിനാന്‍സ് ഓഫീസര്‍ ദിനേശന്‍, നോഡല്‍ ഓഫീസര്‍ അബ്ദുല്‍ റസാഖ്, വി.വി മുഹമ്മദ് ശരീഫ്, ടി. ഖാലിദ്, ടി.കെ സുഹൈര്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതിയലെ 10 പീപ്പിള്‍സ് ഹോമുകളും നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കിയ ചോനോത്ത്കണ്ടി ഗ്രാനൈറ്റ്‌സ് എം.ഡി. സി.കെ ഷമീം ബക്കറിന് എ.ഡി.എം ഷൈജു ഉപഹാരം നല്‍കി.

Related Articles