Current Date

Search
Close this search box.
Search
Close this search box.

മുഖ്യമന്ത്രിയുടെ മറുപടിയില്‍ പുതുമയില്ല, സമരവുമായി മുന്നോട്ട്: മുസ്‌ലിം ലീഗ്

കോഴിക്കോട്: സമസ്ത നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ പുതുമയില്ലെന്നും സര്‍ക്കാര്‍ നടപടിക്കെതിരെ സമരവുമായി മുന്നോട്ടുപോകുമെന്നും മുസ്‌ലിം ലീഗ് അറിയിച്ചു. 2017ല്‍ വന്ന നിയമം ഉടന്‍ നടപ്പാക്കില്ല എന്നു പറയുന്നതില്‍ എന്താണ് പുതിയതായുള്ളത്. നിയമം പിന്‍വലിക്കുംവരേ സമരം മുന്നോട്ടുപോകുമെന്നും മുസ്ലിം ലീഗ് നേതാവ് കെ.പി.എ മജീദ് പറഞ്ഞു.

വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ട ഉത്തരവ് പിന്‍വലിക്കുന്നത് വരെ മുസ്ലിം ലീഗ് പ്രക്ഷോഭം തുടരുമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചു. സമസ്തയുമായുള്ള ചര്‍ച്ചയില്‍ നിയമം പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. നിയമസഭയാണ് ഇത് സംബന്ധിച്ച നിയമം പാസാക്കിയത്. നിയമസഭയില്‍ തന്നെ ഇത് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം ഒമ്പതിന് കോഴിക്കോട് നടക്കാനിരിക്കുന്ന മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയില്‍ മാറ്റമില്ല. ലീഗ് പ്രക്ഷോഭം തുടരും. വഖഫ് ബോര്‍ഡ് നിയമനത്തിനെതിരെ ലീഗ് മാത്രമല്ല പ്രതിഷേധം നടത്തുന്നത്, എല്ലാ മുസ്ലിം സംഘടനകള്‍ക്കും ഇതില്‍ എതിര്‍പ്പുണ്ടെന്നും സ്വാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles