Current Date

Search
Close this search box.
Search
Close this search box.

ലെബനാന്‍: പ്രമുഖ ഹിസ്ബുള്ള വിമര്‍ശകന്‍ കൊല്ലപ്പെട്ട നിലയില്‍

ബെയ്‌റൂത്ത്: പ്രമുഖ ഹിസ്ബുള്ള വിമര്‍ശകന്‍ ലുഖ്മാന്‍ സലീം കൊല്ലപ്പെട്ട നിലയില്‍. ലെബനാനിലെ ആക്റ്റിവിസ്റ്റും പുസ്തക പ്രസാധകുമായ ഇദ്ദേഹം ഹിസ്ബുള്ളയുടെ നിശിത വിമര്‍ശകനായിരുന്നു. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തിന്റെ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെടുകയായിരുന്നു. മൃതദേഹം പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി ലെബനാന്‍ ദേശീയ ന്യൂസ് ഏജന്‍സി അറിയിച്ചു. നിരവധി തവണ ഇദ്ദേഹത്തിന് വെടിയേറ്റതായും നാലെണ്ണം തലയ്ക്കും ഒന്ന് പിന്‍ഭാഗത്തുമാണ് കൊണ്ടതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കിഴക്കന്‍ ലെബനാനിലെ തുഫ്ഹത ഗ്രാമത്തിലാണ് മൃതദേഹം കാണപ്പെട്ടത്.

ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ കിഴക്കന്‍ ബെയ്‌റൂതിലായിരുന്നു ലുഖ്മാന്‍ താമസിച്ചിരുന്നത്. ഷിയ സമൂഹത്തില്‍ നിന്നും തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്ന ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായിരുന്നു ഇവിടെ. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഇദ്ദേഹത്തെ കാണാനില്ലെന്ന് ഭാര്യ മോണിക്ക പരാതി നല്‍കിയിരുന്നു. അവര്‍ ട്വിറ്ററിലൂടെ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന്റെ പിന്നില്‍ ആരാണെന്നും കാരണം എന്താണെന്നും വ്യക്തമല്ല.

 

Related Articles