Current Date

Search
Close this search box.
Search
Close this search box.

ഫാസിസവും ഹിന്ദുത്വവും തമ്മില്‍ സാമ്യമുണ്ടോ? ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്‌പെന്റ് ചെയ്തു

ന്യൂഡല്‍ഹി: ഫാസിസവും വലതുപക്ഷ ഹിന്ദുത്വവും തമ്മില്‍ സാമ്യമുണ്ടോ എന്ന ചോദ്യം തയ്യാറാക്കിയ കോളേജ് പ്രൊഫസറെ സര്‍വകലാശാല ഗ്രാന്റ് കമ്മീഷന്‍ പുറത്താക്കി. ഡല്‍ഹി ഗ്രേറ്റര്‍ നോയിഡയിലെ ശര്‍ദ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ വഖാസ് ഫാറൂഖ് കുട്ടയിനെ ആണ് സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.

ഒന്നാം വര്‍ഷം ബി.എ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കുള്ള പൊളിറ്റിക്കല്‍ സയന്‍സ് ചോദ്യ പേപ്പറിലാണ് ഫാസിസം/ നാസിസവും ഹിന്ദു വലതുപക്ഷമായ ഹിന്ദുത്വവും തമ്മില്‍ എന്തെങ്കിലും സാമ്യമുള്ളതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ഉണ്ടെങ്കില്‍ വിശദമാക്കുക എന്നതാണ് ചോദ്യം.

തിങ്കളാഴ്ചയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ട യു.ജി.സി അധ്യാപകനെ സസ്‌പെന്റ് ചെയ്യുകയും വിഷയം പരിശോധിക്കാന്‍ മൂന്നംഗ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാന്‍ ഉന്നത വിദ്യാഭ്യാസ റെഗുലേറ്റര്‍ ശര്‍ദ സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

‘സാമൂഹിക വിയോജിപ്പുണ്ടാക്കാന്‍’ സാധ്യതയുള്ളതിനാല്‍ സംഭവത്തില്‍ഡ ഖേദം പ്രകടിപ്പിക്കുന്നതായി മേയ് 6ന് സര്‍വകലാശാല രജിസ്ട്രാര്‍ പത്ര പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു.

Related Articles