Current Date

Search
Close this search box.
Search
Close this search box.

മുന്‍ പട്ടാളക്കാരുടെ ആരോഗ്യ ചുമതലയില്‍ മുസ്‌ലിം ഡോക്ടറെ നിയമിച്ച് ജോ ബൈഡന്‍

വാഷിങ്ടണ്‍: രാജ്യത്തെ മുന്‍ പട്ടാളക്കാരുടെ ആരോഗ്യ ചുമതലയില്‍ മുസ്‌ലിം ഡോക്ടര്‍ ശരീഫ് നഹാലിനെ നിയമിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഈജിപ്ഷ്യന്‍ വംശജനാണ് ശരീഫ് നഹാല്‍. 66 വോട്ടുകള്‍ക്കാണ് യു.എസ് സെനറ്റ് തീരുമാനം അംഗീകരിച്ചത്.

പൊതുരംഗത്തെ സേവനമാണ് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രചോദിപ്പിക്കുന്ന കാര്യമെന്ന് ഡോക്ടര്‍ ശരീഫ് നഹാല്‍ വീഡിയോ ക്ലിപ്പില്‍ പറഞ്ഞതായി അറബി പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പൊതു-സ്വകാര്യ മേഖലകളിലെ ആരോഗ്യ പരിചരണ രംഗത്ത് വിവിധ വകുപ്പുകളില്‍ മികവ് തെളിയിച്ച വ്യക്തിയാണ് ഡോ. ശരീഫ് നഹാലെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ പട്ടാളക്കാരുടെ ആരോഗ്യ ചുമതല ഏറ്റെടുക്കാന്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ച യു.എസ് പ്രസിഡന്റിനും വകുപ്പ് മന്ത്രിക്കും തീരുമാനത്തിന് അംഗീകാരം നല്‍കിയ കോണ്‍ഗ്രസിനും ഒരുപാട് നന്ദി അറിയിക്കുന്നു -ഡോക്ടര്‍ ശരീഫ് നഹാല്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം, യു.എസിലെ മുസ്‌ലിം പബ്ലിക് അഫയേഴ്‌സ് കൗണ്‍സില്‍ ഡോക്ടര്‍ ശരീഫ് നഹാലിന് അഭിനന്ദനം അറിയിച്ചു.

അമേരിക്കന്‍ മുസ്‌ലിം സമൂഹത്തില്‍ നിന്ന്, ബൈഡന്‍ ഭരണകൂടത്തിലെ ഉയര്‍ന്ന പദവിയിലിരിക്കുന്ന അംഗമാണിപ്പോള്‍ നഹാല്‍. കൂടാതെ, ഒമ്പത് ലക്ഷം രോഗികളായ മുന്‍ പട്ടാളക്കാരെ ശുശ്രൂഷിക്കുന്ന അമേരിക്കയിലെ വലിയ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളായ നൂറുകണക്കിന് ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും ചുമതല അദ്ദേഹം വഹിക്കും -യു.എസിലെ മുസ്‌ലിം പബ്ലിക് അഫയേഴ്‌സ് കൗണ്‍സില്‍ പറഞ്ഞു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles