Current Date

Search
Close this search box.
Search
Close this search box.

സൗദിയുടെ ‘സ്വരം മാറ്റത്തെ’ സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന്‍

തെഹ്‌റാന്‍: സൗദി-ഇറാന്‍ പോര് എക്കാലങ്ങളിലും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. പതിറ്റാണ്ടുകളായി പരസ്പരം ചേരിതിരിഞ്ഞ് നില്‍ക്കുന്ന ഇറാനും സൗദിയും തമ്മില്‍ അടുത്ത കാലത്തായി മഞ്ഞുരുക്കത്തിന്റെ വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പിരിമുറുക്കങ്ങള്‍ ശമിപ്പിക്കുന്നതിനും സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇരു രാജ്യങ്ങളും തയ്യാറാണെന്നാണ് ഉന്നത തല നേതാക്കള്‍ കഴിഞ്ഞ മാസങ്ങളില്‍ പ്രതികരിച്ചിരുന്നത്.

ഉറച്ച നിലപാടുകള്‍ സ്വീകരിക്കുന്നതിലൂടെ ഇരു രാജ്യങ്ങളും പുതിയ അധ്യായം തുറക്കുകയാണ് പരസ്പര വ്യത്യാസങ്ങള്‍ മറികടന്ന് സമാധാനം, സ്ഥിരത, പ്രാദേശിക വികസനം എന്നിവയിലൂന്നിയുളള്ള ആശയവിനിമയത്തിന്റെയും സഹകരണത്തിന്റെയും പാതയിലാണിപ്പോഴെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖാതിബ് സാദ പറഞ്ഞു.

പ്രാദേശിക സഹകരണത്തിലേക്കുള്ള പാതയിലേക്ക് വഴി തെളിയിക്കുന്ന സൗദി അറേബ്യയില്‍ നിന്നുള്ള സ്വരമാറ്റത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles