Current Date

Search
Close this search box.
Search
Close this search box.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി സൗദി അറേബ്യന്‍ ക്ലബില്‍ കളിക്കും

ജിദ്ദ: പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബായ അന്നസ്‌റില്‍ ചേര്‍ന്നു. അന്നസ്ര്‍ ക്ലബുമായി രണ്ടര വര്‍ഷത്തെ കരാറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു. കഴിഞ്ഞ മാസം റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടിരുന്നു. ടി.വി അഭിമുഖത്തിനിടെ റൊണാള്‍ഡോ നടത്തിയ പ്രസ്താവനയെ തുടര്‍ന്നായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്. ക്ലബ് തന്നെ വഞ്ചിച്ചുവെന്നും അവരുടെ ഡച്ച് മാനേജര്‍ എറിക് ടെന്‍ ഹാഗിനെ ബഹുമാനിക്കുന്നില്ലെന്നും റൊണാള്‍ഡോ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.

റൊണാള്‍ഡോ ടീമിന്റെ ജേഴ്‌സി ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം അന്നസ്ര്‍ സമൂഹ മാധ്യമത്തില്‍ ശനിയാഴ്ച പങ്കുവെച്ചു. ഇത് ഞങ്ങളുടെ ക്ലബിനെ മികച്ച വിജയം നേടാന്‍ മാത്രമല്ല, ഞങ്ങളുടെ ലീഗിനെയും രാജ്യത്തെയും ഭാവി തലമുറയെയും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അവരുടെ മികച്ച പതിപ്പാകാന്‍ പേരിപ്പിക്കുന്ന കരാറാണ് -ക്ലബ് ട്വിറ്ററില്‍ കുറിച്ചു.

യൂറോപ്യന്‍ ഫുട്‌ബോളില്‍ താന്‍ വിജയം നേടുന്നതിന് തയാറെടുത്തതെല്ലാം വിജയിച്ചുവെന്നത് ഭാഗ്യമായി കാണുന്നു. എന്റെ അനുഭവം ഏഷ്യയില്‍ പങ്കുവെക്കാനുള്ള ശരിയായ നമിഷമാണിതെന്ന് ഇപ്പോള്‍ തോന്നുന്നു. എന്റെ പുതിയ ടീം അംഗങ്ങള്‍ക്കൊപ്പം ചേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്കൊപ്പം ചേര്‍ന്ന് ക്ലബിന്റെ വിജയത്തിന് പ്രവര്‍ത്തിക്കും -റൊണാള്‍ഡോ പറഞ്ഞു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles