Current Date

Search
Close this search box.
Search
Close this search box.

ഇറാഖ്: പ്രമുഖ ശീഈ നേതാവിനെ മാര്‍പാപ്പ സന്ദര്‍ശിക്കും

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ച്ചില്‍ ഇറാഖ് സന്ദര്‍ശിക്കുന്ന വേളയില്‍ പ്രമുഖ ശീഈ നേതാവ് ആയത്തുല്ല അലി അല്‍ സിസ്താനിയെ സന്ദര്‍ശിക്കുമെന്ന് മുതിര്‍ന്ന കത്തോലിക്കാ പുരോഹിതന്‍ ലൂയിസ് സാകോ വ്യാഴാഴ്ച എ.എഫ്.പി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. ഔദ്യോഗികതകളില്ലാതെ ഇരു മത നേതാക്കളും തമ്മില്‍ സ്വകാര്യ സന്ദര്‍ശനമാണുണ്ടായിരിക്കുക -ഇറാഖ് കല്‍ദിയന്‍ കത്തോലിക്കാ സഭയുടെ ഗോത്രപിതാവ് ലൂയിസ് സാകോ പറഞ്ഞു.

‘ലോക സമാധാനത്തിനായുള്ള മാനുഷിക സാഹോദര്യ’ രേഖയില്‍ ഇരു നേതാക്കളും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സാകോ പറഞ്ഞു. പ്രമുഖ സുന്നി പണ്ഡിതനും അല്‍ അസ്ഹറിലെ ഇമാമുമായ ശൈഖ് അഹ്മദ് അത്വയ്യിബും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ 2019ല്‍ ഒപ്പുവെച്ച തീവ്രവാദത്തെ അപലപിച്ചുകൊണ്ടുള്ള മതങ്ങങ്ങള്‍ക്കിടയിലെ സഹകരണമാണത്. മാര്‍ച്ച് അഞ്ച് മുതല്‍ എട്ടുവരെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനം.

തലസ്ഥാനമായ ബഗ്ദാദ്, വടക്കന്‍ നഗരമായ മോസില്‍, അബ്രഹാം ജനിച്ചതായി പറയപ്പെടുന്ന ഉര്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കുന്നതാണ്. യു.എസ് നേതൃത്വത്തിലുള്ള 2003ലെ അധിനിവേശവും, വിഭാഗീയമായ യുദ്ധവും ഇറാഖിലെ വിവിധ ക്രിസ്ത്യന്‍ വഭാഗങ്ങളുടെ അനുയായികള്‍ നാടുവിടുന്നതിന് കാരണമായി. കൂടാതെ, 2014ലെ ഐ.എസ്.ഐ.എസിന്റെ ആക്രമണങ്ങളും ന്യൂനപക്ഷ സമൂഹങ്ങളെ സാരമായി ബാധിച്ചു. നിലവില്‍ ഇറാഖില്‍ നാല് ലക്ഷം ക്രിസ്ത്യാനികളുണ്ടെന്നാണ് കണക്ക്.

Related Articles