Current Date

Search
Close this search box.
Search
Close this search box.

മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിന് വിരാമം

ബഗ്ദാദ്: ചരിത്രപരമായ ഇറാഖ് സന്ദര്‍ശനം അവസാനിപ്പിച്ച് മാര്‍പാപ്പ വത്തിക്കാനിലേക്ക് മടങ്ങി. യുദ്ധാന്തരീക്ഷ നിലനില്‍ക്കുന്ന നഗരങ്ങള്‍ സന്ദര്‍ശിച്ച് മുസ്‌ലിം-ക്രിസ്ത്യന്‍ നേതൃത്വങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും, യുദ്ധത്തെ മറികടക്കാന്‍ സമാധാനവും പരസ്പര സഹവര്‍ത്തിത്തവും ഉദ്‌ഘോഷിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ തലസ്ഥാനമായ ബഗ്ദാദ് നിന്ന് യാത്ര തരിക്കുകയായിരുന്നു. 84കാരനായ മാര്‍പാപ്പയെ യാത്രയാക്കാന്‍ ഇറാഖ് പ്രധാനമന്ത്രി ബര്‍ഹാം സാലിഹുമുണ്ടായിരുന്നു.

ഇറാഖിലേക്കുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനമാണിത്. ഐ.എസ്.ഐ.എല്ലിന്റെ ശക്തികേന്ദ്രമായിരുന്ന മൂസില്‍ ഉള്‍പ്പെടെയുള്ള നാല് നഗരങ്ങള്‍ മാര്‍പാപ്പ സന്ദര്‍ശിച്ചു. എല്ലാവരുടെയും സഹകരണവും സരുക്ഷയും ആവശ്യപ്പെട്ട് സമാധാനപൂര്‍ണമായ സഹവര്‍ത്തിത്തത്തിന്റെ സന്ദേശം മാര്‍പാപ്പ കൈമാറി.

Related Articles