Current Date

Search
Close this search box.
Search
Close this search box.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: സംയുക്ത പ്രതിഷേധവുമായി പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സംഘടനകള്‍

പോണ്ടിച്ചേരി: ന്യൂനപക്ഷങ്ങള്‍ക്കായുള്ള മൗലാനാ ആസാദ് സ്‌കോളര്‍ഷിപ്പ് എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രാജ്യത്ത് പ്രതിഷേധം പടരുന്നു. പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ന്യൂനപക്ഷങ്ങളെപ്പോലുള്ള സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളോടുള്ള സര്‍ക്കാരിന്റെ വിരുദ്ധ സമീപനത്തോടുള്ള എതിര്‍പ്പ് അറിയിക്കാന്‍ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി (ജെഎസി)യുടെ നേതൃത്വത്തിലാണ് പോണ്ടിച്ചേരി ക്യാമ്പസില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഫ്രറ്റേണിറ്റി മൂവ്മെന്റ്, എ.എസ്.എ, എന്‍എസ്യുഐ, എംഎസ്എഫ് തുടങ്ങിയ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഒരു വിദ്യാര്‍ത്ഥിക്ക് ഒരേസമയം ഒന്നില്‍ കൂടുതല്‍ ഫെലോഷിപ്പുകള്‍ എടുക്കാന്‍ പാടില്ല എന്നതിനാല്‍, MANF നിര്‍ത്തലാക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ കാരണങ്ങള്‍ അവ്യക്തവും തൃപ്തികരമല്ലാത്തതുമാണെന്ന് സംയുക്ത കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യത നേടിയിട്ടും JRF നേടുന്നതില്‍ പരാജയപ്പെട്ട ന്യൂനപക്ഷങ്ങളിലെ M.Phil/Ph.D ഉദ്യോഗാര്‍ത്ഥികള്‍ക്ക് കാര്യമായ പിന്തുണ നല്‍കുന്ന MANF അസന്ദിഗ്ദ്ധമായി പുനഃസ്ഥാപിക്കണമെന്നും സംയുക്ത പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു.

ഡിസംബര്‍ 08 നാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മൗലാനാ ആസാദ് നാഷണല്‍ ഫെല്ലോഷിപ്പ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയതായി അറിയിച്ചത്. മുസ്ലിം, സിഖ്, പാഴ്സി, ബുദ്ധ, ക്രിസ്ത്യന്‍, ജൈന ന്യൂനപക്ഷങ്ങള്‍ക്കായി, സയന്‍സ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, എഞ്ചിനീയറിംഗ്, ടെക്നോളജി എന്നിവയില്‍ എം.ഫില്‍/പിഎച്ച്.ഡി ബിരുദം നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി യുജിസി നടപ്പിലാക്കിയ സ്‌കോളര്‍ഷിപ്പ് ആയിരുന്നു മൗലാനാ ആസാദ് ദേശീയ ഫെലോഷിപ്പ്.

 

Related Articles