Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുടെ വധശിക്ഷ റദ്ദാക്കണമെന്ന് രാഷ്ട്രീയക്കാര്‍

കൈറോ: ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍സീസിയുടെ വിമര്‍ശകരായ മുസ്ലിം ബ്രദര്‍ഹുഡ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിധിച്ച വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം ശക്തമാകുന്നു. അന്താരാഷ്ട്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെയും നയതന്ത്രജ്ഞരുമാണ് ഈജിപ്ത് ഭരണകൂടത്തോട് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.

ഇക്കാര്യമാവശ്യപ്പെട്ട് International Committee Against the Death Penalty (ICADP) എന്ന പുതുതായി രൂപീകരിച്ച സംഘടനയാണ് കത്ത് പുറത്തുവിട്ടത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ പന്ത്രണ്ട് രാഷ്ട്രീയ എതിരാളികള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടാന്‍ പോകുന്നതിന് മുന്നോടിയായാണ് സംഘടന കത്തിലൂടെ ഈ അവശ്യം അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടുവന്നത്.

രാഷ്ട്രീയപ്രേരിതവും രാഷ്ട്രീയ അടിച്ചമര്‍ത്തലിന്റെയും അഴിമതി നിറഞ്ഞതും കഴിവുകെട്ടതുമായ ഒരു നീതിന്യായ വ്യവസ്ഥയുടെ കീഴിലാണ് ഇത്തരത്തില്‍ വധശിക്ഷ നടപ്പാക്കപ്പെടുന്നതെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

മുന്‍ തുനീഷ്യന്‍ പ്രസിഡന്റ് മുന്‍സിഫ് മര്‍സൂഖ്, നൊബേല്‍ സമ്മാന വിജയി തവക്കുല്‍ കര്‍മാന്‍, ഈജിപ്ത് രാഷ്ട്രീയജ്ഞന്‍ അയ്മന്‍ നൗര്‍, സൗദി മനുഷ്യാവകാശ ക്യാംപയിനര്‍ യഹ്‌യ അസിരി തുടങ്ങിയ പ്രമുഖരാണ് ചൊവ്വാഴ്ച പുതിയ സംഘടന രൂപീകരിച്ചത്.

സംഘടനയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ ആദ്യത്തെ സംയുക്ത പ്രസ്താവനയിലൂടെ ഇക്കാര്യമാവശ്യപ്പെട്ടത്. അറബ് ലോകമെമ്പാടും ഇത്തരത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെയും രാഷ്ട്രീയ നേതാക്കളെയും ജയിലിലടക്കുകയും വധശിക്ഷ വിധിക്കപ്പെടുകയും ചെയ്തവര്‍ക്ക് വേണ്ടിയും ഇത്തരത്തിലുള്ള വധശിക്ഷകള്‍ നിര്‍ത്തലാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

Related Articles