Current Date

Search
Close this search box.
Search
Close this search box.

മ്യാന്‍മര്‍: രാഷ്ട്രീയ തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു

നയ്പിറ്റോ: നൂറുകണക്കിന് രാഷ്ട്രീയ തടവുകാര്‍ രാജ്യത്തെ ഇന്‍സെന്‍ ജയിലില്‍നിന്ന് മോചിപ്പിക്കപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഓങ് സാന്‍ സൂചിയുടെ പാര്‍ട്ടി വക്താവും പ്രശസ്ത ഹാസ്യനടനും മോചിപ്പിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

തടിങ്യൂട്ട് ഉത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രിയില്‍ 5600 പേര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചതായി ദേശീയ ടെലിവിഷന്‍ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത സൈനിക മേധാവി മിന്‍ ഓങ് ഹ്ലെയിങിന്റെ ടെലിവിഷന്‍ അഭിസംബോധനക്ക് തൊട്ടുടനെയാണ് പ്രഖ്യാപനം വന്നത്. ഫ്രെബ്രുവരിയിലെ അട്ടിമറിക്ക് ശേഷം രാജ്യം രാഷ്ട്രീയ അസ്വസ്ഥയിലേക്ക് വഴിമാറിയിരുന്നു.

കഴിഞ്ഞ ഏപ്രലില്‍ സംയുക്തമായി തീരുമാനിച്ച അഞ്ച് ഇന തീരുമാനങ്ങള്‍ നടനപ്പിലാക്കുന്നതില്‍ പൂര്‍ണ പുരോഗതി സൈന്യം കൈവരിക്കാത്ത സാഹചര്യത്തില്‍ മിന്‍ ഓങ് ഹ്ലെയിങ് ഈ മാസം അവസാനം നടക്കുന്ന ഉച്ചകോടയിലേക്ക് ക്ഷണിക്കുകയില്ലെന്ന് അസിയാന്‍ (Association of Southeast Asian Nations) അംഗങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് മിന്‍ ഓങ് ഹ്ലെയിങ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ അഞ്ച് ഇന കാര്യങ്ങളില്‍, വിമര്‍ശകര്‍ക്ക് നേരെയുള്ള ആക്രമണം സൈന്യം അവസാനിപ്പിക്കുക, അസിയാന്‍ പ്രത്യേക പ്രതിനിധിയെ രാജ്യം സന്ദര്‍ശിക്കുന്നതിന് അനുവദിക്കുക എന്നിവ ഉള്‍പ്പെടുന്നു. 1997 മുതല്‍ അസിയാന്‍ അംഗമാണ് മ്യാന്‍മര്‍.

അട്ടിമറിയെ തുടര്‍ന്നുള്ള പ്രതിഷേധത്തില്‍ 9000 പേര്‍ തടവിലാക്കപ്പെടുകയും, 1000ലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി രാജ്യത്തെ സൈന്യത്തിന്റെ നടപടികള്‍ നിരീക്ഷിക്കുന്ന മനുഷ്യാവകാശ സംഘനടയായ എ.എ.പി.പി (Assistance Association for Political Prisoners) അറിയിച്ചു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles