Current Date

Search
Close this search box.
Search
Close this search box.

വാളേന്തി നടത്തിയ പ്രകടനത്തിനെതിരെ ഒടുവില്‍ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ആര്‍.എസ്.എസ് പരിപാടിക്കിടെ വനിതകള്‍ വാളേന്തി നടത്തിയ പ്രകടനത്തിനെതിരെ ഒടുവില്‍ കേരള പൊലിസ് കേസെടുത്തു.

കഴിഞ്ഞയാഴ്ചയാണ് തിരുവനന്തപുരം ആര്യങ്കാവില്‍ സംഘ്പരിവാര്‍ സംഘടനയായ ദുര്‍ഗ്ഗാവാഹിനിയുടെ പഥ സഞ്ചലനം എന്ന പേരില്‍ നടത്തിയ പരിപാടിയുടെ ഭാഗമായി പൊതുറോഡിലൂടെ വാളുകള്‍ പിടിച്ച് പ്രകടനം നടത്തിയത്. ഇതിനെതിരെ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലും എസ്.ഐ.ഒയും അടക്കം വിവിധ സംഘടനകള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലിസ് കേസെടുത്തിരുന്നില്ല. തിങ്കളാഴ്ചയാണ് ആര്യങ്കാട് പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ആലപ്പുഴയില്‍ കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ സാമുദായിക സ്പര്‍ദയും രാജ്യദ്രോഹവും ആരോപിച്ച് കേസെടുത്ത കേരള പൊലിസ് സംഘ്പരിവാറിനെതിരെ നടപടിയെടുക്കാത്തത് ആഭ്യന്തര വകുപ്പിന്റെ കടുത്ത വിവേചനമാണെന്നും ആരോപണമുയര്‍ന്നിരുന്നു.

പട്ടാപ്പകല്‍ പരസ്യമായി ആയുധമേന്തി പഥ സഞ്ചലനം നടത്തിയ ദുര്‍ഗ്ഗാവാഹിനി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെയാണ് കേസെടുത്തത്.

Related Articles