Current Date

Search
Close this search box.
Search
Close this search box.

അനുമതിയില്ലാതെ നടത്തിയ ഹിന്ദു രാഷ്ട്ര പഞ്ചായത്തിനെതിരെ കേസെടുത്ത് പൊലിസ്

ഡല്‍ഹി: തീവ്ര ഹിന്ദുത്വ സംഘടന നടത്തിയ ഹിന്ദു രാഷ്ട്ര പഞ്ചായത്തിനെതിരെ കേസെടുത്ത് ഡല്‍ഹി പൊലിസ്. അനുമതിയില്ലാതെ പരിപാടി നടത്തിയതിനാണ് കേസെടുത്തത്. ഞായറാഴ്ചയാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഹിന്ദുത്വ സംഘടനയായ യുനൈറ്റഡ് ഹിന്ദു ഫ്രണ്ട് ഹിന്ദു രാഷ്ട്ര രൂപീകരിക്കുക എന്ന ലക്ഷ്യവുമായി പരിപാടി സംഘടിപ്പിച്ചത്. ലൗ ജിഹാദ് നടപ്പിലാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുണമെന്നും ഹിന്ദുക്കള്‍ക്കായുള്ള രാഷ്ട്രം നിര്‍മിക്കണമെന്നുമാണ് യോഗത്തില്‍ ആവശ്യമുയര്‍ന്നത്.

2020ല്‍ 53 പേര്‍ കൊല്ലപ്പെടുകയും 700-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ട അതേ പ്രദേശത്താണ് പരിപാടി സംഘടിപ്പിച്ചത്. അന്ന് കലാപത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടി നേതാവും ഹിന്ദു യുണൈറ്റഡ് ഫ്രണ്ട് തലവനുമായ ജയ് ഭഗവാന്‍ ഗോയല്‍ പരിപാടിയുടെ സംഘാടകരില്‍ ഒരാളാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ സത്യനാരായണ ജാതിയ, നോര്‍ത്ത് ഡല്‍ഹി മുന്‍ മേയര്‍ അവതാര്‍ സിംഗ് എന്നിവരും ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചിരുന്നു.

പരിപാടിയില്‍ ഒരു ഹിന്ദുവും തങ്ങളുടെ വീടുകളോ കടകളോ മറ്റ് മതങ്ങളില്‍പ്പെട്ടവര്‍ക്ക് വില്‍ക്കുകയോ വാടകയ്ക്ക് നല്‍കുകയോ ചെയ്യരുതെന്ന് ഗോയല്‍ ജനക്കൂട്ടത്തോട് അഭ്യര്‍ത്ഥിച്ചതായും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

 

Related Articles