Current Date

Search
Close this search box.
Search
Close this search box.

ഗസ്സക്ക് ഐക്യദാര്‍ഢ്യം: ഫലസ്തീന്‍ പതാകയേന്തി പോഗ്ബയും അമദും- വീഡിയോ

മാഞ്ചസ്റ്റര്‍: ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ തുടരുന്ന നരമേധത്തിനെതിരെ ഫുട്‌ബോള്‍ മൈതാനത്തു നിന്നും പിന്തുണയേറുന്നു. അന്താരാഷ്ട്ര ഫുട്‌ബോളിലെ മിന്നും താരങ്ങളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പോള്‍ പോഗ്ബയും സഹതാരം അമദ് ദിയലോയുമാണ് ഫലസ്തീന്‍ പതാകയുമേന്തി മൈതാനത്ത് വലം വെച്ച് ഫലസ്തീന് പിന്തുണ അറിയിച്ചത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഫുള്‍ഹാമിനെതിരെയുള്ള മത്സര ശേഷമാണ് ഇരു താരങ്ങളും പതാകയുമായി ഗ്രൗണ്ട് ചുറ്റിയത്. ഈ സമയം സഹതാരങ്ങള്‍ കൈയടിച്ച് ഇവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരം സമനിലയില്‍ കലാശിച്ചിരുന്നു.

മത്സരശേഷം പോഗ്‌ബെ കാണികളുടെ അടുത്ത് ചെന്ന് ഫലസ്തീന്‍ പതാക വാങ്ങുന്നതും തുടര്‍ന്ന് അമദും പോഗ്ബയും ഒരുമിച്ച് ചേര്‍ന്ന് പതാക വീശുന്നതുമായ വീഡിയോകളും ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇസ്രായേല്‍ ഫലസ്തീനികള്‍ക്കു നേരെ അതിക്രമം തുടരുന്നതിനിടെ ചൊവ്വാഴ്ചയാണ് ഇവര്‍ ഐക്യദാര്‍ഢ്യമര്‍പ്പിച്ചത്.

കഴിഞ്ഞ ആഴ്ച വെംബ്ലി സ്‌റ്റേഡിയത്തില്‍ എഫ്.എ കപ്പ് വിജയശേഷം ലെസ്റ്റര്‍ ടീം അംഗങ്ങളായ ഹംസ ചൗധരിയും വെസ്ലി ഫോഫാനയും മൈതാനത്ത് വെച്ച് ഗസ്സക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

 

Related Articles